സെറ്റിൽ ബുള്ളീങ്ങും ഉപദ്രവവും, സഹ താരത്തിനെതിരെ നിയമ നടപടിയുമായി സ്‌ട്രേഞ്ചർ തിങ്‌സ് താരം മില്ലി ബോബി ബ്രൗൺ

അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വിജയകരമായ സീരീസ് സ്‌ട്രേഞ്ചർ തിങ്‌സ് വിവാദ നിഴലിൽ. സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരം ഡേവിഡ് ഹാർബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ.

നടിയുടെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി പേജുകൾ അടങ്ങിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്.

ഡഫർ സഹോദരന്മാർ സൃഷ്ടിച്ച് 2016ൽ സ്ട്രീമിങ് ആരംഭിച്ച സ്‌ട്രേഞ്ചർ തിങ്‌സിൽ ഒരു പരീക്ഷണ ശാലയിൽ നിന്ന് ഒളിച്ചോടിയ അത്ഭുത ശക്തിയുള്ള ഒരു കുട്ടിയുടെ വേഷത്തിലാണ് മില്ലി ബോബി ബ്രൗൺ അഭിനയിച്ചത്. അനാഥയായ ഇലവൻ എന്ന കുട്ടിയെ ഒപ്പം വളർത്തുന്ന പട്ടണത്തിലെ ഷെരീഫ്/പോലീസ് ഉദ്യോഗസ്ഥനായ ജിം ഹോപ്പറിന്റെ വേഷത്തിൽ ഡേവിസ് ഹാർബറും പ്രത്യക്ഷപ്പെടുന്നു.

പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം പരാതിയിൽ ലൈംഗീക അതിക്രമം നടന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ പുറത്തു വന്ന സീരീസിന്റെ ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തിരുന്നു. 8 എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വോളിയം 1 നവംബർ 26നും, വോളിയം 2 ക്രിസ്തുമസ്സിനും, അവസാന എപ്പിസോഡ് പുതുവർഷത്തലേന്നും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം