ദമ്മാം മലപ്പുറം പ്രീമിയർ ലീഗ്‌ ക്രിക്കറ്റ് അൽ റവാദ് വളാഞ്ചേരി ജേതാക്കളായി

ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച എം.പി.എൽ ക്രിക്കറ്റ് സീസൺ സിക്‌സിൽ അൽ റവാദ് വളാഞ്ചേരി ചാമ്പ്യൻമാരായി. ദമ്മാം കാനു ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ യു.ഐ.സി കോടൂരിനെ പരാജയപ്പെടുത്തിയാണ് അൽ റവാദ് ചാമ്പ്യന്മാരായത്. മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങൾ അടക്കം ഇരുനൂറോളം കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ വിവിധ ഫ്രാഞ്ചൈസികളായി പന്ത്രണ്ടു ടീമുകൾ മാറ്റുരച്ചു.

സൗദിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ സ്ഥാപനമായ യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. യു.ഐ.സി ദമ്മാം ബ്രാഞ്ച് മാനേജർ റോബിൻ, ട്രെൻഡി ഇൻടീരിയർ മാനേജിംഗ് ഡയറക്ടർ ഹനീഫ, അബീർ മെഡിക്കൽ സെന്റർ പ്രതിനിധി അനീഷ് എന്നിവർ ടൂർണമെന്റിന്റെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യ അതിഥികളായി. ടൂർണമെന്റിന്റെ ഏറ്റവും മികച്ച താരമായും ബാറ്ററായും അൽ റവാദിന്റെ റാഷിദ് മുഹമ്മദ്, മികച്ച ബൗളറായും അൽ റവാദിന്റെ തന്നെ ജനു ജനാർദനൻ, മികച്ച ഫീൽഡറായും ടൈറ്റൻസിന്റെ മൻസൂർ, മികച്ച വിക്കറ്റ് കീപ്പറായും യു.ഐ.സി യുടെ സഹദ് സനീബർ എന്നിവരെ തെരഞ്ഞെടുത്തു.

ചേസേഴ്സ് ഇലവൻ നിലമ്പൂർ ആണ് ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡിന് അർഹരായത്. സമാപനചടങ്ങിൽ യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ബദർദീൻ അബ്ദുൽ മജീദ് മുഖ്യ അതിഥിയായി ട്രോഫികൾ സമ്മാനിച്ചു. പ്രസിഡന്റ് നജ്മുസമാൻ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും കോർഡിനേറ്റർ ശുഹൈബ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ചെയർമാൻ സലീം പി. കരീം, രക്ഷാധികാരി രജീഷ് മലപ്പുറം, ജനറൽ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറർ റിഷാദ് പൊന്നാനി, സാബിത് ചിറക്കൽ, ഇംതിയാസ്, ജാഫർ ചേളാരി, യൂസഫ് മലപ്പുറം, മഹ്‌ഷൂഖ് റഹ്‌മാൻ, റംശാദ്, ഷജീർ, അജ്മൽ, അപ്ഷാദ്, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ