അമീബിക് മസ്തിഷ്കജ്വര വ്യാപനം; പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്; സംസ്ഥാനത്ത് അതീവ ജാഗ്രത

അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ മധ്യവയസ്കനാണ് സംസ്ഥാനത്ത് അവസാനമായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 57 വയസ്സുകാരന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് കൊല്ലം ഇടവട്ടം സ്വദേശി മരിച്ചതും കഴിഞ്ഞദിവസമാണ്. കഴിഞ്ഞ ഒരാഴ്ചയിൽ 9 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു.പിന്നാലെയാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് രോഗ ബാധയുമായി ബന്ധപ്പെട്ട് കർശന ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നത്. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിൽ ഇറങ്ങുന്നതും നീന്തൽ കുളങ്ങളിൽ ഇറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്ന്
ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി