ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം; ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു

ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം. ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു. ശബരിമലയുടെ അംഗീകൃത സ്പോൺസർ എന്ന പേരിലായിരുന്നു പണപ്പിരിവ് നടന്നത്. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ടുപേരെ നിയമിച്ചു. 2025 ജൂലൈയിൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. സ്പോൺസർഷിപ്പ്, സംഭാവനകൾ സ്വീകരിക്കാൻ വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആയിരുന്നു ഉത്തരവ്.

അതിനിടെ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. 2019-ൽ ഉണ്ണികൃഷ്ണൻപോറ്റി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് ദേവസ്വം ഉത്തരവ് മറയാക്കിയെന്ന് നിഗമനം. 1998ൽ സ്വർണ്ണം പൊതിഞ്ഞ പാളികൾ 2019ൽ എങ്ങനെ ചെമ്പായി എന്നാണ് ദേവസ്വം വിജിലൻസ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻപോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് നിലപാട്. സർക്കാറിനും ദേവസ്വം ബോർഡിനും എതിരെ ബിജെപിയും കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.സമരപരിപാടികൾ ചർച്ച ചെയ്യാൻ KPCC രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കടുത്ത പ്രതിഷേധത്തിന് ബിജെപിയും ഒരുങ്ങുന്നത്. സ്വർണപ്പാളി വിവാദം സംബന്ധിച്ചും ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിനെകുറിച്ചും
ഇന്ന് നിയമസഭയിൽ ചോദ്യം വരും. രേഖാമൂലം ഉത്തരം നൽകുന്ന നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ കടന്നുവരുന്നത്.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ എം.എൽ.എമാരായ എം.വിൻസന്റ് ടി.ജെ.വിനോദ്, ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നൽകിയിരിക്കുന്നത് ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് സ്വതന്ത്ര എം.എൽ.എ പി.ടി.എ റഹീമാണ് ഉന്നയിച്ചിരിക്കുന്നത്.ഈ രണ്ട് ചോദ്യങ്ങൾക്കും എന്ത് ഉത്തരം നൽകും എന്നതാണ് ആകാംക്ഷ.

Related Posts

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം
  • August 13, 2026

തൃശൂര്‍: മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് കുതിരാന്‍ തുരങ്കത്തില്‍ ഏതാണ്ട് 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞു വീണത്. ജില്ലാ കളക്ടറും എംഎല്‍എയും മന്ത്രിയും…

Continue reading
വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍
  • August 13, 2026

തിരുവനന്തപുരം: രാജ്യസഭയില്‍ സിപിഐഎം അംഗം ഡോ. ജോണ്‍ ബ്രിട്ടാസിനെതിരെ ലുങ്കി വാല പരാമര്‍ശം നടത്തിയ ബിജെപി എംപി സുഷ്മിതാ ദേവ് വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ മുമ്പ് ജയറാം രമേശ് ലുങ്കി വാല പരാമര്‍ശം നടത്തിയിരുന്നു. ആ…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം