‘പൂജ നടന്നത് എന്റെ വീട്ടിൽ അല്ല ഫാക്ടറിയിൽ; ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത് ശബരിമലയിൽ വെച്ച്’, നടൻ ജയറാം

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടത്തിന്റെ പൂജ നടത്തിയത് തന്റെ വീട്ടിൽ അല്ല പകരം ചെന്നൈയിലെ ഫാക്ടറിയിൽ ആയിരുന്നുവെന്ന് നടൻ ജയറാം

ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത് 2018 ൽ മകരവിളക്കിനായി ശബരിമലയിൽ എത്തുമ്പോഴായിരുന്നു. ബംഗളൂരിൽ നിന്നുള്ള കുറെ ബിസിനസ്സുകാർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അപ്പോഴാണ് പോറ്റി പറയുന്നത് കവാടം സ്വർണ്ണം പൂശുകയാണെന്നും പണി പൂർത്തിയായാൽ ശബരിമലയ്ക്ക് കൊണ്ടുപോകും വഴി വിളിക്കും വന്ന് കാണണമെന്നും പോറ്റി പറഞ്ഞിരുന്നുവെന്ന് ജയറാം വ്യക്തമാക്കി.

വീരമണി രാജുവിനെ വിളിച്ചത് താനായിരുന്നു. ശ്രീകോവില്‍ കവാടം കൊണ്ടുപോകുന്ന വഴിയായിരുന്നു തന്റെ വീട് അങ്ങിനെയാണ് പോറ്റിയോട് വീട്ടിലേക്ക് വരാൻ പറയുന്നതും. ഏകദേശം ഒരു പത്ത് മിനിറ്റോളം പൂജ മുറിയിൽ വെച്ചിട്ടാണ് കവാടം കൊണ്ടുപോയത്. തിരുവാഭരണം കൊണ്ടുവരുമ്പോൾ ആ പെട്ടിയിൽ തൊട്ട് തൊഴാനായി കോടികണക്കിന് ആളുകളാണ് ആഗ്രഹിക്കുന്നത്. അതുപോലെ ഒരു ഭക്തൻ എന്ന നിലയിലാണ് താനും ആ നിമിഷത്തെ കണ്ടിരുന്നത്. എന്നാൽ ഇത്ര വിവാദമാകുമെന്ന് തനിക്ക് അറിയിലായിരുന്നുവെന്ന് ജയറാം പറഞ്ഞു.

അമ്പത്തൂരിലെ ഫാക്ടറിയിലാണ് ഇത് ഉണ്ടാക്കിയിരുന്നത്.പിന്നീട് മൂന്ന് ദിവസത്തിന് ശേഷം ഇത് ശബരിമലയിൽ സ്ഥാപിക്കുന്ന ചിത്രം അയച്ചുതന്നിരുന്നു. ഈ വിവാദം ഉണ്ടാകുന്നത് വരെ അദ്ദേഹത്തെ കുറിച്ച് ഒരു സംശയവും തോന്നിയിരുന്നില്ല. കാരണം എല്ലാ കാര്യങ്ങൾക്കും പൂജകൾക്കും അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. പക്ഷെ തന്നെ എന്തിനാണ് ഇതിനെല്ലാം വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ നല്ലൊരു അയ്യപ്പ ഭക്തൻ ആയത് കൊണ്ടാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം നൽകിയ മറുപടി. എന്നാൽ വിവാദത്തിന് ശേഷം അദ്ദേഹം എന്നെ വിളിച്ചിട്ടില്ല ജയറാം ട്വന്റി ഫോറിനോട് പറഞ്ഞു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം