ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും, തുക വര്‍ധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി

നിലവിൽ 5 മാസത്തെ പെൻഷൻ കുടിശിക, ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും.

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.  സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സര്‍ക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്കരണം നടത്തി.  പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. 
3 വർഷം കൊണ്ട് കേന്ദ്ര ഗ്രാന്‍റിൽ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് പോലും പിൻമാറുന്ന അവസ്ഥയുണ്ടായി.

തനതു വരുമാനം കൂട്ടിയാണ് പിടിച്ച് നിൽക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ട്. സമയബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്ത നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണം. കടുത്ത പണ ഞെരുക്കത്തിനിടയിലും സർക്കാർ അവശ വിഭാഗത്തെ ചേർത്ത് നിർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

  • Related Posts

    ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
    • March 31, 2026

    സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

    Continue reading
    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
    • March 31, 2026

    നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

    Continue reading

    You Missed

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി