ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; കുടുംബം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധിയ്‌ക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇതിനായി സുപ്രീംകോടതി അഭിഭാഷകൻ കേരളത്തിൽ എത്തിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു ട്വന്റി ഫോറിനോട് പറഞ്ഞു. കുടുംബത്തിന് തുടക്കം മുതൽ നിയമ പോരാട്ടത്തിന് സഹായം നൽകുന്നത് സിപിഐ നേതാവ് കൂടിയായ പി.കെ രാജുവാണ്.

പ്രതികളെ വെറുതെ വിടാനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുന്ന ഉത്തരവ് ലഭിച്ചിരുന്നു. 178 പേജുകളുള്ള ഉത്തരവാണ് ലഭിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രതികളെ വെറുതെ വിട്ടതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ഉത്തരവിൽ ഉണ്ട്. അത് തങ്ങളുടെ സുപ്രീം കോടതിയിലെ വക്കീൽ കുടുംബത്തിന്റെ വക്കാലത്ത് ഒപ്പിടിപ്പിച്ച് നടപടി പൂർത്തിയാകും. ഉദയകുമാറിന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്നും പി.കെ രാജു ട്വന്റി ഫോറിനോട് പറഞ്ഞു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിയുടെ വധശിക്ഷയും റദ്ദാക്കി. ഒന്നാം പ്രതിക്ക് നേരത്തെ സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.

മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു.

ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിൻ്റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം