സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത വെട്ടിത്തെളിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി : അല്‍ഖോബാര്‍ പ്രവാസി വെല്‍ഫെയര്‍

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത സ്ഥാപിച്ച വിപ്ലവകാരിയായ അയ്യങ്കാളി മലയാളിയുടെ മനസ്സില്‍ എന്നും പ്രതീക്ഷയും പോരാട്ടവീര്യവും നിറക്കുന്ന മഹാനാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഖോബാര്‍ റീജിയണല്‍ കമ്മിറ്റി അനുസ്മരിച്ചു. 1863-ല്‍ തിരുവിതാംകൂറിലെ വെങ്കൂരില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ അനീതിക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. 

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസവും സമാനാവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങള്‍ കേരളചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി മാറി. 1907-ല്‍ സ്ഥാപിച്ച ‘സാധുജന പരിപാലന സംഘം’ മുഖേന സമൂഹത്തിന്റെ അവഗണിതര്‍ക്കായി വിദ്യാഭ്യാസവും സാമൂഹിക അവകാശങ്ങളും ഉറപ്പാക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തിരുവിതാംകൂര്‍ നടുങ്ങിപ്പോയ 1915ലെ കല്ലുമാല സമരം സ്ത്രീകളുടെ മാനവികാവകാശങ്ങള്‍ ഉറപ്പാക്കിക്കൊടുത്ത മഹത്തായ വിപ്ലവമായിരുന്നു. അയ്യങ്കാളിയുടെ നേത്യത്വത്തില്‍ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം കേരളത്തില്‍ അവരുടെ അവകാശങ്ങളുടെ വിത്തുകള്‍ വിതച്ച ആദ്യ സംഘമായിരുന്നു. സമൂഹത്തിന്റെ താഴെ നിലകൊണ്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ അദ്ദേഹം ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അവകാശസമത്വം ഉറപ്പാക്കിയാണ് അയ്യങ്കാളി ജീവിതത്തോട് വിടപറഞ്ഞത്. പ്രസിഡന്റ് ഖലീലുറഹ്‌മാന്‍ അന്നടുക്ക അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അഡ്വ: നവീന്‍ കുമാര്‍ ബദിയട്ക്ക,അന്‍വര്‍ സലീം,സാബു മേലതില്‍, പി.ടി അഷ്‌റഫ്,ആരിഫ ബക്കര്‍,റജ്‌നാ ഹൈദര്‍,താഹിറ സജീര്‍,മുഹമ്മദ് ഹാരിസ്,ഷനോജ്,നുഅമാന്‍ എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഫൗസിയ അനീസ് സ്വാഗതവും ഹാരിസ് ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Related Posts

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്
  • May 14, 2026

സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും…

Continue reading
‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി
  • May 14, 2026

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവില്‍ പ്രതിസന്ധിയുണ്ട്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം