‘മണൽക്കടത്ത് അന്വേഷിക്കാൻ എസ്ഐ പുറത്തിറങ്ങിയ വിവരം മണൽ മാഫിയക്ക് ചോർത്തി നൽകി’; കുമ്പള സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി.പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്കാണ് സസ്പെൻഷൻ. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എം അബ്ദുല്‍ സലാം, എ കെ വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ എം മനു, എം കെ അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മണൽക്കടത്ത് അന്വേഷിക്കാൻ എസ് ഐ പുറത്തിറങ്ങുന്ന സമയത്ത് വിവരം മണൽ മാഫിയക്ക് കൈമാറിയതിനാണ് നടപടി.

ഒരു മാസം മുമ്പാണ് അനധികൃതമായി മണല്‍ കടത്തിയ ടിപ്പര്‍ ലോറി കുമ്പള പൊലീസ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരുടെ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ ആറ് പൊലീസുകാരും മണല്‍ മാഫിയകളെ ബന്ധപ്പെട്ടതായി കണ്ടെത്തി.

വാട്സ്ആപ്പ് വഴിയും ഫോണ്‍ വഴിയും പൊലീസിന്റെ വിവരങ്ങള്‍ മണല്‍ മാഫിയക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയതായി തെളി്ഞ്ഞു. പൊലീസ് പട്രോളിംഗ് വിവരവും പരിശോധനയും സമയവും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയത്.തുടര്‍ന്ന് എസ്.ഐ ശ്രീജേഷ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുനില്‍ കുമാറിന് നല്‍കിയ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍മേലാണ് ജില്ലാ പൊലീസ് മേധാവി നടപടി കൈക്കൊണ്ടത്.

Related Posts

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ
  • August 31, 2026

ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ…

Continue reading
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ
  • August 31, 2026

തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം ജോൺ. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരമാണ്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. അത് റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ല. ഇന്ത്യയെന്ന…

Continue reading

You Missed

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ

മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ

നേപ്പാളില്‍ ആറാം നാളും തിരച്ചില്‍ ഊര്‍ജിതം; 903 മരണങ്ങള്‍ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ

നേപ്പാളില്‍ ആറാം നാളും തിരച്ചില്‍ ഊര്‍ജിതം; 903 മരണങ്ങള്‍ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ

‘ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു’; ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് ട്രംപ്

‘ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു’; ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് ട്രംപ്