ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിലെ ചർച്ചയിൽ ഡോ.ശശി തരൂർ സംസാരിച്ചേക്കില്ല

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ്. ലോക്സഭയിലെ ചർച്ചയിൽ ഡോക്ടർ ശശി തരൂർ എംപി സംസാരിച്ചേക്കില്ല. തരൂരിനോട് സംസാരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് സഭയിൽ ഉണ്ടാകണമെന്ന് അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് ഉപനേതാവ് ഗൗരവ് ഗോഗോയ് നേതൃത്വം നൽകും.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒന്നിനെ നയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ, ഈ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം, വിവിധ വിഷയങ്ങൾ ചർച്ചചെയ്യണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലാകും ആദ്യ ചർച്ചകളെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ട്രംപിന്‍റെ അവകാശവാദങ്ങൾ തുടങ്ങിയവ ചർച്ചയായേക്കും. ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. പ്രധാന നേതാക്കളെ ചർച്ചയിൽ പങ്കെടുപ്പിച്ച് മേൽക്കൈ നേടാനാണു ഭരണപക്ഷമായ എൻഡിഎയും പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും തയാറെടുത്തിരിക്കുന്നത്.

Related Posts

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു
  • August 18, 2026

എറണാകുളം: അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയതിൽ കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ് പ്രതിഷേധം. വിദ്യാർഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം കോളജ് അധികൃതർ ഏറ്റെടുക്കണമെന്നാണ് ആവശ്യം. കോളജ്…

Continue reading
‘ജി സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്ത്; മാന്യമായി പെരുമാറുന്ന ആൾ; ചാണ്ടി ഉമ്മൻ
  • August 18, 2026

എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെ ബി ഗണേഷ്കുമാറെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ. ജി സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോരുത്തർക്കും…

Continue reading

You Missed

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’

‘ജി സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്ത്; മാന്യമായി പെരുമാറുന്ന ആൾ; ചാണ്ടി ഉമ്മൻ

‘ജി സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്ത്; മാന്യമായി പെരുമാറുന്ന ആൾ; ചാണ്ടി ഉമ്മൻ

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു