വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന ധനമന്ത്രിയുടെ പരാതി; പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകള്‍

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരാതി നല്‍കിയതിന് പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകള്‍ എന്ന ഫേസ്ബുക്ക് പേജ്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു സര്‍ക്കാന്‍ ഉത്തരവിന്റെ കോപ്പി വസ്തുത കൃത്യമായി പരിശോധിക്കാതെ പേജില്‍ കൊടുക്കാനിടയായതിലും അതുമൂലം മന്ത്രി ബാലഗോപാലിനുണ്ടായ മാനഹാനിയിലും നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് കുറിപ്പ്. ഭാവിയില്‍ ഇത്തരം വാര്‍ത്തകളോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ വിമര്‍ശനങ്ങളോ കുറിപ്പുകളോ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ പോസ്റ്റു ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന മറ്റുള്ളവരുടെ വിമര്‍ശന കുറിപ്പുകളോ സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വസ്തുത ഉറപ്പ് വരുത്താതെ പേജില്‍ കൊടുക്കുന്നത് ഒഴിവാക്കുമെന്നും തെറ്റിദ്ധാരണാജനകമായ കുറിപ്പ് മൂലം മന്ത്രിക്കുണ്ടായ മാനഹാനിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റെന്ന് ചൂണ്ടിക്കാട്ടി. ഒരുവര്‍ഷമായി പലരീതിയില്‍ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നുണപ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്; ചോദ്യം ചെയ്ത് കോടതി
  • July 2, 2026

തിരുവനന്തപുരം പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി. ആറ്റിങ്ങൽ കോടതിയാണ് കേസെടുത്തതിലെ വീഴ്ച ചോദ്യം ചെയ്തത്. തന്നെ മർദ്ദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്. പിന്നീട് കാര്യം മനസിലായപ്പോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി…

Continue reading
‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…
  • July 2, 2026

സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. ഒന്നര പതിറ്റാണ്ടിനുശേഷവും ശ്രുതിമധുര ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാളി ഹൃദയങ്ങളില്‍ ഇന്നും നിത്യഹരിതസാന്നിധ്യമായി ജീവിക്കുന്നു. (music director mg radhakrishnan death anniversary) ലളിതസുന്ദരമായിരുന്നു എം ജി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്; ചോദ്യം ചെയ്ത് കോടതി

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്; ചോദ്യം ചെയ്ത് കോടതി

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത

മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി; അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല, രാമനെ വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നു; അരവിന്ദ് കെജ്രിവാൾ

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി; അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല, രാമനെ വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നു; അരവിന്ദ് കെജ്രിവാൾ