മനോലോ മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ

മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്.

ഈ നീക്കങ്ങുളുടെ ഭാഗമായി എ ഐ എഫ് എഫ് ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം കൂടിയായ ഖാലിദ് ജമീൽ എ ഐ എഫ് എഫിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഖാലിദിന് പുറമെ അന്റോണിയോ ലോപ്പസ് ഹബാസ്, ആൻഡ്രി ചെർണിഷോവ്, സ്റ്റെയ്‌കോസ് വെർഗെറ്റിസ്, അന്റോണിയോ റൂഡ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാൽ, മറ്റ് പരിശീലകരെക്കാൾ മുൻ‌തൂക്കം ഖാലിദിന് ആണെന്ന് പറയാം. കാരണം, ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന ഒരാളാണ് ഖാലിദ്. ഇന്ത്യയുടെ താരമായും, ഐ ലീഗും, ഇന്ത്യൻ സൂപ്പർ ലീഗും, അടക്കമുള്ള ഇന്ത്യയിലെ പ്രധാന ലീഗുകളിൽ പരിശീലിപ്പിച്ചും പരിചയസമ്പന്നാനാണ് അദ്ദേഹം.

ഐസ്വാൾ എഫ് സിക്ക് ഐ ലീഗ് പട്ടം നേടികൊടുത്താണ് ഖാലിദ് തന്റെ വരവ് അറിയിച്ചത്. ഐ എസ് എല്ലിലും അദ്ദേഹത്തിന് മികച്ച നേട്ടങ്ങളാണ് ഉള്ളത്. 2020–21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റ്റെ, മുഖ്യ പരിശീലകൻ ജെറാർഡ് നസ് ക്ലബ്ബുമായി സീസണിന്റെ മധ്യത്തിൽ വേർപിരിഞ്ഞതിനെത്തുടർന്ന് ജാമിൽ താൽക്കാലിക ഹെഡ് കോച്ചായി ചുമതലയേട്ടിരുന്നു. അന്ന് ആകെ തകർന്നുന്ന നിന്ന ടീമിനെ പിന്നീടുള്ള 10 മത്സരങ്ങളിൽ അപരാജിത പ്രകടനത്തോടെ ഐഎസ്എൽ പ്ലേഓഫിലേക്ക് നയിച്ചു.

അടുത്ത സീസണിൽ ഒരു ഐഎസ്എൽ ടീമിനെ മുഴുവൻ സമയവും കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യൻ പരിശീലകനായും അദ്ദേഹം മാറി. 2023 ഡിസംബറിൽ ജാംഷഡ്പൂർ എഫ്‌സിയിൽ ചേർന്ന ജമീൽ അവരെ സൂപ്പർ കപ്പ് സെമിഫൈനലിലെത്തിച്ചു. കൂടാതെ 2024–25 ഐ എസ് എൽ സീസണിൽ, അദ്ദേഹം ജംഷെദ്പുരിനെ പ്ലേഓഫിൽ എത്തുകയും, സൂപ്പർ കപ്പിൽ ഫൈനലിലും എത്തിക്കുകയും ചെയ്തു.

Related Posts

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
  • August 12, 2026

ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

Continue reading
ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading

You Missed

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്