‘നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു സഹോദരാ’; കീരിടനേട്ടത്തില്‍ ചെല്‍സിയുടെ റീസ് ജെയിംസിനെ അഭിനന്ദിച്ച് ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍

പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യ ക്ലബ്ബ് ലോക കപ്പ് സ്വന്തമാക്കിയ ചെല്‍സി ടീമില്‍ അംഗമായ പ്രതിരോധനിരതാരം റീസ് ജെയിംസിനെ അകമഴിഞ്ഞ് അഭിനന്ദിച്ച് ഏഴ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍. ആഗോളതലത്തില്‍ ചെല്‍സിക്ക് ക്ലബ് ലോക കപ്പ് വിജയം ഒരു പ്രധാന നേട്ടമായി മാറിയെന്നും വിജയത്തില്‍ ജെയിംസ് നിര്‍ണായക പങ്ക് വഹിച്ചെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ക്ലബ്ബ് ലോകകപ്പ് കിരീടം പിടിച്ചുനില്‍ക്കുന്ന ചെല്‍സി വലതുവിങ് ബാക്കിന്റെ ഫോട്ടോയും ലൂയീസ് ഹാമില്‍ട്ടണ്‍ കുറിപ്പിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. നിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങി! നിന്നില്‍ അഭിമാനിക്കുന്നു സഹോദരാ എന്നും കുറിപ്പിലുണ്ട്.

പി.എസ്.ജിക്കെതിരായ ചെല്‍സിയുടെ ഏകാധിപത്യ വിജയത്തില്‍ റീസ് ജെയിംസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിഎസ്ജിയുടെ മുന്നേറ്റ നിര താരങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് ക്ലബ്ബിന്റെ മൂര്‍ച്ചയുള്ള നീക്കങ്ങളില്‍ നിര്‍ണായക പങ്കും റീസ് ജെയിംസ് വഹിച്ചു. ജെയിംസ് ടീമിന്റെ അഭിവാജ്യഘടകമാണെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു ക്ലബ് ലോക കപ്പ് ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍. അതേ സമയം മുമ്പും പ്രഫഷണല്‍ കായിക താരങ്ങളെ അഭിനന്ദിച്ചും പിന്തുണച്ചും ലൂയീസ് ഹാമില്‍ട്ടണ്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading
യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി