കേരളത്തില്‍ ‘ലിയോ’യെ മറികടക്കുമോ ‘ഗോട്ട്’? വിജയ് ചിത്രത്തിന്‍റെ റൈറ്റ്സ് വില്‍പ്പനയായി

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധാനം

മറു ഭാഷാ ചിത്രങ്ങളുടെയും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് കേരളം. വിശേഷിച്ച് തമിഴ് ചിത്രങ്ങളുടേത്. വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി മുന്‍നിര കോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്ന് വന്‍ കളക്ഷനാണ് നേടിയിട്ടുള്ളത്. ഇപ്പോഴിതാ വിജയ്‍യുടെ വരാനിരിക്കുന്ന ചിത്രം ദി ഗ്രേറ്റ്സ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) കേരളത്തിലെ വിതരണാവകാശത്തിന്‍റെ വില്‍പ്പന നടന്നിരിക്കുകയാണ്. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

നേരത്തെ വിജയ് ചിത്രം ലിയോ, രജനി ചിത്രം ജയിലര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ആയിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവാന്‍ സാധ്യതയുള്ള ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്.

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധാനം. വിജയ്‍യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഇതിനകം നേടിയിട്ടുള്ള ചിത്രവുമാണ് ഇത്. വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്.  ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Related Posts

ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള, മുട്ടനാടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചിലരുണ്ട്!
  • April 23, 2026

നടൻ ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ ഉണ്ണിമുകുന്ദന് പങ്കുണ്ട്. ഉണ്ണിമുകുന്ദൻ രക്ഷകനെന്ന് മുരളി കുന്നുമ്പുറം പറയുന്നു. ഉണ്ണിമുകുന്ദൻ മുരളി കുന്നുമ്പുറത്തിന് ഡേറ്റ് കൊടുത്തു. നഷ്ടം സംഭവിച്ച മറ്റ് നിർമാതാക്കൾക്ക് എന്തുകൊണ്ട് ഡേറ്റ് നൽകുന്നില്ലെന്നും…

Continue reading
കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി
  • April 4, 2026

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ…

Continue reading

You Missed

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ