ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള വിമാനത്താവള ഭൂമിയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിയില്‍ വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്.

ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതല്‍ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി

അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേണ്ടി വയല്‍ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിന്റെ സമീപനം.

എന്നാല്‍ നേരത്തെ തന്നെ തരംമാറ്റലിന് അനുമതി നിഷേധിച്ച ആറന്മുള ഭൂമിയില്‍ നിയമപരമായ തരം മാറ്റല്‍ സാധ്യമാകുമോയെന്ന് വകുപ്പിന് സംശയമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഇന്നലെത്തെ തീരുമാനം സംശയം ശരി വെക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇന്‍ഫോപാര്‍ക്ക് പദ്ധതിക്ക് വേണ്ടി വയല്‍ഭൂമി തരംമാറ്റുന്ന നടപടിക്ക് പിന്തുണ നല്‍കാനില്ല എന്നതാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ട്ര്‍ മാത്രമാണ് കരഭൂമി. വന്‍തോതില്‍ വയല്‍ ഭൂമി നികത്തേണ്ടി വരുമെന്നതും വ്യവസായ വകുപ്പിനെ പിന്നോട്ട് വലിക്കുന്നുണ്ട്. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും വകുപ്പിന് സംശയങ്ങളുണ്ട്.

ഭൂമി തരംമാറ്റലിന് അനുമതി നല്‍കേണ്ടെന്ന് ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം തന്നെ ആറന്മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതിക്ക് എതിരാണ്. അതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് വരുന്നത്.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ