വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

പകര്‍ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്‍ഷക്കാലത്ത്, ചെറിയ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലൊരു പ്രാഥമികാരോഗ്യകേന്ദ്രം. വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്ലാസ് മുറിയാണ് പിഎച്ച്‌സി ആക്കി മാറ്റിയത്. സ്‌കൂളിലെ ശുചിമുറി ഉള്‍പ്പെടെ പിഎച്ച്‌സിയിലെത്തുന്ന രോഗികള്‍ ഉപയോഗിക്കുന്നു. സ്‌കൂള്‍ തുറന്നിട്ടും ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഒരുഭാഗത്ത് ചികിത്സയ്ക്കായി ആളുകള്‍ എത്തുമ്പോള്‍ മറുഭാഗത്ത് ക്ലാസ് നടക്കുന്ന സാഹചര്യമാണെന്ന് പിടിഎ പ്രസിഡന്റ് അബനീഷ് സുഗന്ധഗിരി പറഞ്ഞു. പല അസുഖങ്ങളുമായി വരുന്നവരുണ്ട്. ഞങ്ങള്‍ക്ക് അതിന്റേതായ പേടിയുമുണ്ട്. ആരോഗ്യ കേന്ദ്രവും സ്‌കൂളും ആവശ്യമാണ്. എന്നാല്‍ ആരോഗ്യകേന്ദ്രം സ്‌കൂളിലേക്ക് മാറ്റിയത് പേടിയുള്ള കാര്യമാണ് – അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പിഎച്ച്‌സി കെട്ടിടമുണ്ടായിരുന്നത് പൊളിച്ചുമാറ്റിയിരുന്നു. പുതിയ കെട്ടിട നിര്‍മാണത്തിന് കരാറായിട്ടുണ്ട്. ഒരു വീട്ടിലാണ് താത്കാലികമായി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആ വീടിന് സമീപം കഴിഞ്ഞ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തുടര്‍ന്നാണ് രേഖാമൂലം അറിയിപ്പ് പോലും നല്‍കാതെയാണ് സ്‌കൂളിലേക്ക് മാറ്റുന്നത്. സ്‌കൂളിലെ ക്ലാസ് മുറിയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ക്ലാസ് മുറിയില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തിയാണിപ്പോള്‍ പഠനം നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്, കലക്ടര്‍ എന്നിവര്‍ ചേര്‍ന്ന് എടുത്ത തീരുമാനമാണെന്നും അവര്‍ തന്നെയാണ് മാറ്റാനുള്ള തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു. പിഎച്ച്‌സി സ്‌കൂളില്‍ നിന്ന് മാറ്റാനുള്ള നടപടിയെടുത്തിട്ടില്ലെന്ന് മനസിലായതോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ഇതിന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. ഏഴാം തിയതിക്കകം മാറ്റുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയും മാറ്റിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാറ്റാനുള്ള നിര്‍ദേശം ആരോഗ്യ വകുപ്പിന് കൊടുത്തു – അദ്ദേഹം വ്യക്തമാക്കി.

Related Posts

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം
  • May 22, 2026

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കാനിൽ സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു. പെട്രോൾ ബാഗിലാക്കി…

Continue reading
ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്
  • May 21, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. PN 945080 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. PT 771990 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം

സെക്സ് റാക്കറ്റ് കേസ്: ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്നത് രണ്ടാം പ്രതി; നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് സിന്ധു

സെക്സ് റാക്കറ്റ് കേസ്: ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്നത് രണ്ടാം പ്രതി; നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് സിന്ധു

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍