ഇന്നും നാളെയും അതിശക്തമായ മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് കൊണ്ട് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (യെല്ലോ അലേർട്ട്) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 23/05/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദേശം.

Related Posts

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും
  • June 25, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിയും കക്ഷിചേരും. കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് എതിരെ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകും. പോലീസ് റിപ്പോർട്ട് അവഗണിച്ച് പ്രോസിക്യൂട്ടർ…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI
  • June 24, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം