‘ഇനി രക്ഷിക്കാന്‍ അദ്ദേഹത്തിനേ പറ്റൂ’; പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധം

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍. റാവല്‍പിണ്ടിയിലെ പാകിസ്താന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിഐ പ്രതിഷേധം നടത്തി. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ 9 ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചതിനെ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍ വ്യാപകമായിരുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടി മാത്രമല്ല ബലൂച് ലിബറേഷന്‍ ആര്‍മി ഉള്‍പ്പെടെ നടത്തുന്ന ആഭ്യന്തര കലഹങ്ങളും സംഘര്‍ഷങ്ങളും പാകിസ്താനെ വലക്കുകയാണ്. അതിനിടെയാണ് ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നത്. (Release Imran Khan trends on social media protesters on streets)

ഇപ്പോഴത്തെ അവസ്ഥയില്‍ പാകിസ്താനെ രക്ഷിക്കാന്‍ കഴിയുന്ന ഏക നേതാവ് ഇമ്രാന്‍ ഖാന്‍ മാത്രമാണെന്നാണ് ഇമ്രാന്‍ അനുകൂലികളുടെ അവകാശവാദം. അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവുശിക്ഷയാണ് ഇമ്രാന്‍ ഖാന് വിധിച്ചിരുന്നത്. ഈ ശിക്ഷ അനുഭവിച്ച് വരികയാണ് ഇമ്രാന്‍. അഴിമതി, ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ 100 കേസുകളിലാണ് ഇമ്രാന്‍ ശിക്ഷ അനുഭവിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഇമ്രാനോട് സര്‍ക്കാര്‍ ഉപദേശമെങ്കിലും തേടണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയുടെ ശക്തമായ ആക്രമണങ്ങളും ആഭ്യന്തര കലഹങ്ങളും ജലപ്രതിസന്ധിയും അന്താരാഷ്ട്ര രംഗത്ത് നിന്നുള്ള തിരിച്ചടിയും പാകിസ്താന്‍ സര്‍ക്കാരിന് മുന്നില്‍ സമാനതകളില്ലാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Related Posts

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു
  • August 15, 2026

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദേവേന്ദ്ര നാഥ് മഹ്‌തോയെ പൊലീസ് മര്‍ദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്നത് പൊലീസ് തടഞ്ഞുവെന്ന് ആരോപണം. പൊലീസ് നടപടിയില്‍ നെഞ്ചിന് പരുക്കേറ്റതായും മഹ്‌തോ പറഞ്ഞു. പൊലീസ് നടപടിയില്‍ തനിക്ക് നെഞ്ചിന്…

Continue reading
കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു
  • August 15, 2026

ബെംഗളൂരു: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. വാദം തള്ളിയ നാട്ടുകാർ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്തു. മേഖലയിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. ഇന്ന് പുലർച്ചെ ചാമ രാജ് നഗറിലെ കാവേരി വന്യജീവി…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്