വിശ്വകിരീടവുമായി ഇന്ത്യന്‍ ടീം ജന്‍മനാട്ടില്‍, സഞ്ജുവും എത്തി, പ്രൗഢ സ്വീകരണം; പ്രഭാതഭക്ഷണം മോദിക്കൊപ്പം

താരങ്ങൾ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു

ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമം​ഗങ്ങൾ ജന്‍മനാട്ടില്‍ മടങ്ങിയെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമം​ഗങ്ങൾ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം.

താരങ്ങൾ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ലോകകിരീടം ജന്മനാട്ടിൽ എന്നാണ് ബിസിസിഐയുടെ കുറിപ്പ്. 

Related Posts

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ഫൈനല്‍; ഇന്ത്യ യോഗ്യത നേടുകയെന്നത് വിദൂര സാധ്യത മാത്രം
  • January 1, 2025

ചില ഘട്ടങ്ങളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും അതെല്ലാം മെല്‍ബണില്‍ കൈവിട്ടു കളഞ്ഞ ടീം ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന് യോഗ്യത നേടുകയെന്നത് നിറം മങ്ങിയ സ്വപ്‌നം മാത്രം. ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റില്‍…

Continue reading
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരം; സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും ചുരുക്കപ്പട്ടികയില്‍
  • December 31, 2024

ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യതാരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും. ഇക്കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍…

Continue reading

You Missed

റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി