വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്; കേസെടുത്ത് വനം വകുപ്പ്

കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാല പുലിപ്പല്ല് കൊണ്ടുള്ളത്. വേടന്‍ ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കി. പുലിപ്പല്ല് തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് മൊഴി. പൊലീസിനോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സുഹൃത്ത് വഴിയാണ് ഇത് കൊണ്ടുവന്നതെന്നും വേടന്‍ സമ്മതിച്ചിട്ടുണ്ട്.

വേടനെതിരെ വനം വകുപ്പ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനാണ് തീരുമാനം. നാളെ കോടതിയില്‍ ഹാജരാക്കുംതൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് കോടനാടേയ്ക്ക് കൊണ്ട്‌പോകു.

പരിശോധനയിലെ ഒറിജിനല്‍ ആണോ എന്ന് വ്യക്തമാകുമെന്ന് വനം വകുപ്പ്. സംരക്ഷിത പട്ടികയില്‍പ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്. പുലിപ്പല്ല് ഒറിജിനല്‍ എങ്കില്‍ വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്യും. പരിശോധനയ്ക്കായി കോടനാട് റേഞ്ച് ഓഫീസറും സംഘവും ഹില്‍പാലസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചിട്ടുണ്ട്. ഫ്‌ളാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

Related Posts

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി തട്ടിപ്പ്; അന്താരാഷ്ട്ര സൈബർ സംഘം പിടിയിൽ
  • July 28, 2026

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ സംഘം തിരുവനന്തപുത്ത് പിടിയിൽ. സിറ്റി ഡാൻസാഫും , സൈബർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് DGP. കഴിഞ്ഞ ദിവസം…

Continue reading
MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി
  • July 23, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട്. റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ…

Continue reading

You Missed

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു