‘പഹൽഗാമിൽ നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ്, ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം’: വിരാട് കോലി

പഹൽഗാം ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി കായികതാരങ്ങൾ. സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണത്തിന്റെ ഞെട്ടലിൽ എന്ന് വിരാട് കോലി. ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് ഹാർദിക് പണ്ഡ്യ കുറിച്ചു.

“പഹൽഗാമിൽ നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് സമാധാനവും ശക്തിയും ലഭിക്കാനും ഈ ക്രൂരമായ പ്രവൃത്തിക്ക് നീതി ലഭിക്കാനും പ്രാർത്ഥിക്കുന്നു,” കോലി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പരിശലകനായ ഗൗതം ഗംഭീര്‍ കുറിച്ചു.

പഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്‍റെ പ്രാർത്ഥന. ഇതുപോലുള്ള അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. എന്‍റെ മനസിപ്പോള്‍ ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ്. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ പറഞ്ഞു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായി ദുഃഖിക്കുന്നു. ഇരകൾക്കുവേണ്ടിയും അവരുടെ കുടുംബങ്ങളുടെ ശക്തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു, നമുക്ക് പ്രത്യാശയിലും മനുഷ്യത്വത്തിലും ഐക്യത്തോടെ നിൽക്കാമെന്നായിരുന്നു യുവരാജ് സിംഗിന്‍റെ എക്സ് പോസ്റ്റ്.

അതേസമയം, പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു.ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു

Related Posts

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി തട്ടിപ്പ്; അന്താരാഷ്ട്ര സൈബർ സംഘം പിടിയിൽ
  • July 28, 2026

വിദേശികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകൾ വഴി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ സംഘം തിരുവനന്തപുത്ത് പിടിയിൽ. സിറ്റി ഡാൻസാഫും , സൈബർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് DGP. കഴിഞ്ഞ ദിവസം…

Continue reading
MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി
  • July 23, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട്. റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ…

Continue reading

You Missed

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ