പ്രെഡറ്ററിന്റെ അറിയാക്കഥകൾ ഇനി ആനിമേഷൻ ചിത്രത്തിലൂടെ

ലോക സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൈഫൈ-ആക്ഷൻ അഡ്വെഞ്ചർ സിനിമാ പരമ്പരയായ പ്രെഡറ്ററിന്റെ പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇത്തവണ ലൈവ് ആക്ഷൻ ചിത്രമായല്ല, മറിച്ച് ആനിമേറ്റഡ് പതിപ്പാകും റിലീസിനെത്തുന്നത്. 1987ൽ റിലീസ് ചെയ്ത ആദ്യ പ്രെഡറ്റർ ചിത്രം ഹോളിവുഡ് പോപ്പ് കൾച്ചറിന്റെ ഒഴിച്ച് കൂട്ടാനാവാത്ത ഭാഗമാണ്.

പരമ്പരയിലെ ആറാമത്തെ ചിത്രമായ പ്രെഡറ്റർ : കില്ലർ ഓഫ് ദി കില്ലേഴ്സ് സംവിധാനം ചെയ്തിരിക്കുന്നത് ഡാൻ ട്രാച്ച്ടെൻബെർഗാണ്. ടീസറിൽ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ നിൻജ പോരാളികളും, വൈക്കിങ്ങുകളും, വാർ പൈലറ്റുമാരും കേന്ദ്ര കഥാപാത്രങ്ങളായ പ്രെഡറ്ററുകളുമായി നടത്തുന്ന പോരാട്ടങ്ങൾ ആണ് കാണിച്ചിരിക്കുന്നത്.

ലോകമെങ്ങും തരംഗമായി മാറിയ നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് സീരീസായ ആർക്കേനിന്റെ അനിമേഷൻ ശൈലിയുമായി പുതിയ പ്രെഡറ്റർ ചിത്രത്തിന് സാമ്യമുണ്ട് എന്നാണ് ആരാധകർ ടീസറിനോട് പ്രതികരിച്ചത്. ഹുളുവിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ടീസർ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

അവസാനമായി റിലീസ് ചെയ്ത് വമ്പൻ വിജയം നേടിയ പ്രെഡറ്റർ ചിത്രമായ ‘പ്രേ’യും ഇതേപോലെ ഒരു പ്രീക്വൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. പ്രേയുടെ രണ്ടാം ഭാഗവും ഇപ്പോൾ ആലോചനയിലുണ്ട്. പ്രേയും സംവിധാനം ചെയ്തത് ഡാൻ ട്രാച്ച്ടെൻബെർഗായിരുന്നു. പ്രെഡറ്റർ : കില്ലർ ഓഫ് ദി കില്ലേഴ്സ് ജൂൺ 6ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

Related Posts

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്
  • April 2, 2026

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നു…

Continue reading
ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു
  • April 2, 2026

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി