‘എമ്പുരാൻ’ ഇൻഡസ്ട്രി ഹിറ്റ്, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന് പൃഥ്വിരാജ്

കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ, നിർമാതാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയ കളക്ഷൻ വെറും പത്ത് ദിവസംകൊണ്ട് എമ്പുരാൻ തിരുത്തിയെഴുതിയത്.

മലയാളസിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു ഇത്. മലയാളത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേതുംകൂടിയാണ്. തീയറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും ആഹ്ളാദ നിമിഷങ്ങൾക്കും കണ്ണീരിനുംകൂടിയാണ്’. പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പുതിയ പോസ്റ്റർ പങ്കുവെച്ചാണ് പുതിയ നേട്ടത്തേക്കുറിച്ച് അവർ സന്തോഷം പ്രകടിപ്പിച്ചത്.

ചിത്രത്തിന്റെ ആ​ഗോള ബോക്സോഫീസ് കളക്ഷൻ 250 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞദിവസം അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറഞ്ഞു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്.

Related Posts

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ
  • April 25, 2025

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “കമോൺഡ്രാ ഏലിയൻ”എന്ന സയൻസ് ഫിക്ഷൻക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം…

Continue reading
അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്
  • April 25, 2025

അജു വർഗീസ്, രൺജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഏപ്രിൽ 24ന് പ്രദർശനത്തിനെത്തുന്ന ഈ കോമഡി ആക്ഷൻ ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്ത്