യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി ‘കനകരാജ്യം’; ടീസര്‍ എത്തി

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്

ഇന്ദ്രൻസിനെയും മുരളി ഗോപിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ടീസറിന് മികച്ച സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 

‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത് ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 5-ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഗാനരചന – ബി കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം – അരുണ്‍ മുരളീധരന്‍, കലാസംവിധാനം – പ്രദീപ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, പിആർഒ- ആതിര ദിൽജിത്ത്, ശിവപ്രസാദ്, വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം