വിധിച്ചത് കർണാടക ഹൈക്കോടതി: ‘ബംഗളൂരു നഗരത്തിൽ 6 ആഴ്ചയ്ക്കുള്ളിൽ ബൈക്ക് ടാക്സി സേവനം നിർത്തണം’

ബാംഗ്ലൂർ നഗരത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾക്ക് നിരോധനം. കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്താൻ ഉത്തരവിട്ടിരിക്കുന്നത്. മെട്രോ നിരക്കുകൾ 71 ശതമാനം ഉയർത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതിനും പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിനെ മൂന്നുമാസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

ബംഗളൂരുവിൽ യാത്രക്കാർ വലിയതോതിൽ ആശ്രയിച്ചിരുന്ന സേവനമാണ് ബൈക്ക് ടാക്സി. നൂറുകണക്കിന് യുവാക്കളാണ് ഈ സർവീസിലൂടെ വരുമാനം കണ്ടെത്തുന്നത്. ഇവരുടെയെല്ലാം ജീവിതത്തെ താരമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടകയിൽ ജന്മം കൊണ്ട ഓൺലൈൻ ടാക്സി സർവീസ് ആയ റാപ്പിഡോ അറിയിച്ചിട്ടുണ്ട്.

2021ൽ രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബൈക്ക് ടാക്സി പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കർണാടകം. എന്നാൽ 2024 മാർച്ചിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദത്തെ തുടർന്ന് ഈ പോളിസി പിൻവലിച്ചു. സംസ്ഥാനത്ത് ബൈക്ക് ടാക്സുകളുടെ ആദർഭാവം വലിയതോതിൽ ഓട്ടോറിക്ഷ തൊഴിലാളികളെ ബാധിച്ചിരുന്നു. യാത്രക്കാർ കൂടുതലായി ബൈക്ക് ടാക്സികളെ ആശ്രയിച്ചതോടെ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുകയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വരുമാനം കുറയുകയും ചെയ്തു.

ഏത് ഇടവഴികളിൽ കൂടെയും യാത്ര ചെയ്യാം എന്നതും, ഓട്ടോറിക്ഷകൾ മീറ്ററിട്ട് ഓടാത്തതും, കുറഞ്ഞ ചാർജും ബൈക്ക് ടാക്സികളെ ജനപ്രിയമാക്കി. കിലോമീറ്റർ 10 രൂപ നിരക്കിൽ ആയിരുന്നു ബൈക്ക് ടാക്സികൾ നഗരത്തിൽ സർവീസ് നടത്തിയിരുന്നത്. ബംഗളൂരുവിൽ ഒരു ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവർമാർ ഉണ്ട് എന്നാണ് ബൈക്ക് ടാക്സി അസോസിയേഷൻ പറയുന്നത്. കർണാടക ഹൈക്കോടതിവിധി തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും അവർ പറയുന്നു.

Related Posts

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ
  • December 12, 2025

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ…

Continue reading
മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ
  • December 12, 2025

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി