ചിന്നസ്വാമിയില്‍ ബട്ട്‌ലര്‍ ഷോ; ആര്‍സിബിയെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ. ബംഗളൂരുവിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.

ജോസ് ബട്‌ലര്‍ പുറത്താകാതെ 73 റണ്‍സ് എടുത്തു. 39 പന്തില്‍ നിന്ന് ആറു സിക്സും അഞ്ചു ഫോറുമടക്കമാണ് ജോസ് ബട്ട്‌ലര്‍ നേടിയത്.
49 റണ്‍സ് എടുത്ത സായി സുദര്‍ശനും തിളങ്ങി. 36 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സുദര്‍ശന്റെ ഇന്നിംഗ്‌സ്. രണ്ട് വിക്കറ്റില്‍ 75 റണ്‍സ് ആണ് സുദര്‍ശന്‍ – ബട്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. സുദര്‍ശന്‍ പുറത്തായതിന് പിന്നാലെയെത്തിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍ നേടി. മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. 63 റണ്‍സാണ് ബട്ട്ലര്‍ – റുഥര്‍ഫോര്‍ഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്.

നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു 8 വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 54 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് ടോപ് സ്‌കോറര്‍. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ആര്‍സിബിയെ എറിഞ്ഞൊതുക്കിയത്.

Related Posts

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
  • August 18, 2026

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

Continue reading
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി
  • August 18, 2026

ഡൽഹി:ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല