ഗസയുടെ വികസനം ലക്ഷ്യമെന്ന് ട്രംപ്; ആശങ്കയോടെ നോക്കി പലസ്തീനികളും അറബ് ലോകവും; 1948 ആവർത്തിക്കുമോ?

പലസ്തീൻ നിലംപരിശാക്കി മാറ്റിയ ഗസ മുനമ്പിനെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാഡ് ട്രംപിൻ്റെ പ്രസ്താവന ആശങ്കയോടെ നോക്കി അറബ് ലോകവും പലസ്തീനും. 1948 ലെ ഇസ്രയേൽ രൂപീകരണവും ഇതേത്തുട‍ർന്ന് ഏഴ് ലക്ഷത്തോളം പലസ്തീനികൾക്ക് വീട് വിട്ടോടേണ്ടി വന്ന സ്ഥിതിയും ഓ‍ർമ്മകളിലിരിക്കെ അമേരിക്കയുടെ ഇപ്പോഴത്തെ ലക്ഷ്യം എന്താണെന്ന് പലസ്തീനികൾ ചിന്തിക്കുന്നു. ട്രംപിൻ്റെ പരാമർശം പരിഹാസ്യവും അസംബന്ധവുമാണെന്നും ഇത് പ്രദേശത്തെ കൂടുതൽ ജ്വലിപ്പിക്കുന്നതെന്നുമാണ് ഹമാസ് നേതാവ് സാമി അബു സുഹ്‌രി പ്രതികരിച്ചത്.

അമേരിക്ക സാമ്പത്തിക ശാക്തീകരണവും വികസനവും വാഗ്ദാനം ചെയ്ത് വരുന്നത് പലസ്തീനികളെ ഗസയിൽ നിന്ന് പുറത്താക്കാനാണോ എന്നാണ് ഇപ്പോൾ അറബ് ലോകവും ഗാസക്കാരായ മനുഷ്യരുടെയും ആശങ്ക. ഇസ്രയേലിൻ്റെ രൂപീകരണത്തിന് പിന്നാലെ പലസ്തീൻ വിട്ടോടിയവർ അയൽ രാജ്യങ്ങളായ ജോർദാനിലും സിറിയയിലും ലെബനനിലുമാണ് അഭയം തേടിയത്. ഇവരുടെ പിന്മുറക്കാർ ഇപ്പോഴും ഈ അറബ് രാജ്യങ്ങളിലെ അഭയാർത്ഥി ക്യാംപുകളിലാണ് കഴിയുന്നത്. ചിലർ ഗസയിലേക്ക് തിരികെ പോവുകയും ചെയ്തു. പിന്നീട് നിരന്തരം ഏറ്റുമുട്ടലുകൾ നടന്ന മേഖലയാണ് പലസ്തീൻ. ഏറ്റവും ഒടുവിലത്തെ വെടിനിർത്തലിലേക്ക് എത്തുമ്പോൾ ഗസയിലെ നഗരമേഖലകളെല്ലാം ഇസ്രയേൽ ആക്രമണത്തിൽ തക‍ർക്കപ്പെട്ട സ്ഥിതിയാണ്. 2023 ഒക്ടോബർ ഏഴിലെ ഹമാസിൻ്റെ ഇസ്രേയൽ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ട ശേഷമാണ് ഗസയ്ക്ക് നേരെ ആക്രമണം തുടങ്ങിയത്. ഇതിൽ 47000 പേർ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീൻ്റെ കണക്ക്.

ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തിനുള്ള പ്രത്യാക്രമണം തുടങ്ങും മുൻപ് ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്ക് പോകാനാണ് പലസ്തീൻകാരോട് ഇസ്രയേൽ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഗസയിലെ 85 ശതമാനം ജനങ്ങളും വാസസ്ഥലം നഷ്ടമായ നിലയിലാണ് ഇന്ന്. 1948 ലെ അനുഭവം മുന്നിലുള്ളതിനാൽ തന്നെ ഗസ മുനമ്പിലെ നിരവധി പേർ ഇസ്രയേൽ മുന്നറിയിപ്പ് വകവെക്കാതെ ഇവിടെ തന്നെ തുടർന്നിരുന്നു. ഇവരിൽ നല്ലൊരു ഭാഗം ജനങ്ങളും കൊല്ലപ്പെട്ടു. അതിൽ കുട്ടികളും സ്ത്രീകളും നിരവധി.

മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭ ഏറെ പരിശ്രമിച്ചിരുന്നു. പലസ്തീനികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കരുതെന്ന നിലപാടാണ് അറബ് രാഷ്ട്രങ്ങൾക്ക്. മേഖലയിൽ സംഘർഷം തുടങ്ങിയ കാലത്തെല്ലാം ഈ നിലപാട് അവർ ഉയ‍ർത്തിയിരുന്നു. 2024 ഫെബ്രുവരി 16 ന് നടത്തിയ പ്രതികരണത്തിൽ അന്നത്തെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇന്നത്തെ പ്രതിരോധ മന്ത്രിയായ ഇസ്രയേൽ കാട്‌സ് തങ്ങൾക്ക് പലസ്തീനികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ആഗ്രഹമില്ലെന്നാണ് പറഞ്ഞത്. എന്നാൽ ആ പ്രദേശത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുകയാണ് അവർ ചെയ്തത്.

Related Posts

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി
  • August 8, 2026

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ മൈക്കൽ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും. സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ…

Continue reading
‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്
  • July 28, 2026

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌