ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കമായി ചന്ദ്രിക ടണ്ടന്റെ ത്രിവേണി; ബീറ്റില്‍സിനും സബ്രീന കാര്‍പെന്റര്‍ക്കും ഉള്‍പ്പെടെ ഇത്തവണ പുരസ്‌കാരം

ലോകത്തെ സംഗീത പ്രതിഭകളുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരം ‘ത്രിവേണി’ക്ക് ലഭിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകയായ ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ത്രിവേണിയാണ് 67-ാമത് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. 12 മേഖലകളില്‍ 94 വിഭാഗങ്ങളിലായി ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഗീതജ്ഞരുടെ സ്വപ്‌ന വേദിയാണ് ഗ്രാമി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ട്രെവര്‍ നോഹ തന്നെയാണ് പുരസ്‌കാര ചടങ്ങില്‍ അവതാരകനായത്. (chandrika Tandon’s ‘Triveni’ wins 2025 Grammy)

ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും സംഗീതപ്രേമികള്‍ക്ക് എന്നെന്നും നിത്യഹരിതമായി തോന്നുന്ന ബീറ്റില്‍സിന്റെ ഗാനവും ഇത്തവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് റോക് പെര്‍ഫോര്‍മന്‍സ് വിഭാഗത്തില്‍ ‘നൌ ആന്റ് ദെന്‍’ എന്ന ഗാനം പുരസ്‌കാരം നേടി. എട്ടാം തവണയാണ് ബീറ്റില്‍സിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. ജോണ്‍ ലെനന്റെ മകന്‍ സീന്‍ ഓനോ ലെനനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച സംഗീത വീഡിയോയായി കന്‍ഡ്രിക് ലാമറിന്റെ ‘നോട് ലൈക് അസ്’തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പോപ് സോളോ പെര്‍ഫോമന്‍സായി സബ്രീന കാര്‍പെന്ററുടെ’എസ്പ്രെസ്സോ’ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുള്‍പ്പെടെ സബ്രീന കാര്‍പെന്റര്‍ക്ക് നിരവധി ആരാധകരാണുള്ളത്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED