സസ്യാഹാരികളുടെ പ്രോട്ടീന്‍; ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട വിഭവം; ബജറ്റില്‍ ചര്‍ച്ചയായ ‘ മഖാന ‘

ബിഹാറിലെ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേകം ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, സംസ്‌കരണം സുസംഘടിതമാക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം, വിപണനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മഖാനയ്ക്കായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതിന് പിന്നില്‍. ബജറ്റിലടക്കം വന്‍ ചര്‍ച്ചയായ ഈ എന്താണ്? എന്താണിതിന്റെ പ്രാധാന്യം? അറിയാം..

സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്നറിയപ്പെടുന്ന താമരവിത്ത്. ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട വിഭവം. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായും മഖാനയില്‍ അടങ്ങിയിരിക്കുന്നത്. കലോറി കുറവായത് കൊണ്ട് ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് ധൈര്യമായി കഴിക്കാം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും മഖാന.

ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. ബിഹാറിലെ മിഥിലാഞ്ചലിലെ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പാകിസ്താന്‍ ,ചൈന ,മലേഷ്യ , ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലും മഖാന കൃഷി ചെയ്യുന്നുണ്ട്.

ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകനായ നിഖില്‍ കാമത്തിന്റെ മഖാനയുമായി ബന്ധപ്പെട്ട എക്‌സ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോക വിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് എന്നായിരുന്നു പോസ്റ്റ്. ഒരു വലിയ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള അവസരം ഇവിടെ ഇന്ത്യയില്‍ തന്നെയുണ്ട്. ലോകവിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ടത് – എന്നായിരുന്നു നിഖില്‍ കാമത്തിന്റെ പോസ്റ്റ്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി