സെയ്ഫ് അലി ഖാന്റെ കുടുംബത്തിന് പട്ടൗഡി പാലസ് നഷ്ടമായേക്കും; 15,000 കോടിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പട്ടൗഡി കുടുംബ ഉടമസ്ഥതയില്‍ ഭോപ്പാലിലുള്ള 15,000 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വഴിതുറന്നു. സെയ്ഫ് അലി ഖാന്റെ ഹര്‍ജിയില്‍ 2015ല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ മധ്യപ്രദേശ് ഹൈക്കോടതി നീക്കി. 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് അനുസരിച്ച് സ്വത്ത് ഏറ്റെടുക്കാന്‍ ആണ് മധ്യപ്രദേശ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. [ Saif Ali Khan]

വിഭജനകാലത്ത് പാകിസ്താന്‍ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് എനിമി പ്രോപ്പര്‍ട്ടിയായി പ്രഖ്യാപിക്കുന്നത്. എനിമി പ്രോപ്പര്‍ട്ടി നിയമപ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് അവകാശം ഉന്നയിക്കാം. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നല്‍കിയത്.

ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള സ്വത്തുവകകള്‍. 1950-ല്‍ ഭോപ്പാല്‍ നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഹമീദുള്ള ഖാന്റെ മൂത്ത മകള്‍ ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്ക് കുടിയേറിയിരുന്നു. ഹമീദുള്ള ഖാന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ താമസിച്ചു. സാജിദ സുല്‍ത്താന്റെ ചെറുമകനാണ് സെയ്ഫ് അലി ഖാന്‍. ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്ക് കുടിയേറിയത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം.

Related Posts

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി
  • June 27, 2026

ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.…

Continue reading
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
  • June 27, 2026

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി. കെആര്‍ പുരം പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച