പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി വിപണിയിൽ; വില…

ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി വിപണിയിലെത്തി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഈ എസ്‌യുവി
ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 17.99 ലക്ഷം രൂപ മുതലാണ് വില
ആരംഭിക്കുന്നത്. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക്
എസ് യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.

സാങ്കേതിക വിദ്യകളാൽ മികവ് പുലർ‌ത്തുന്ന ക്രെറ്റയുടെ ഇവി വേർഷനിൽ വെഹിക്കിൾ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ്‌യുവി ഒരു പെഡൽ
ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.

ഹ്യുണ്ടായ് ക്രെറ്റ ഇവി എസ്‌യുവിയുടെ ഇന്റേണല്‍ കംബസറ്റിയന്‍ എഞ്ചിന്‍ (ഐസിഇ) പതിപ്പ് പോലെ കാണപ്പെടുന്നു. എയര്‍ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കുന്നതിനും
ഇലക്ട്രിക് എസ് യു വിക്ക് സജീവമായ എയര്‍ ഫ്ലാപ്പുകള്‍ ഉണ്ട്. കുറഞ്ഞ റോളിങ് റെസിസ്റ്റന്‍സ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh, 42kWh. 51.4kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 കിലോമീറ്ററും ഹ്യുണ്ടായ് ക്രെറ്റ
ഇവി അവകാശപ്പെടുന്നു. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് വാള്‍ ബോക്‌സ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 % ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവിയെ ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്,പ്രീമിയം, എക്‌സലന്‍സ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. എട്ട് മോണോടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഉണ്ട്.

മെച്ചപ്പെട്ട ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ദർശനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഹ്യുണ്ടായ് മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹ്യുണ്ടായ് (എച്ച്എംഐഎൽ) മാനേജിംഗ് ഡയറക്ടർ ശ്രീ. അൻസൂ കിം പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ തദ്ദേശീയ EV SUV ആണിത്. ഇലക്ട്രിക്
മൊബിലിറ്റിയിൽ ഒരു ദശാബ്ദത്തിലേറെ ആഗോള വൈദഗ്ധ്യമുള്ള
ഹ്യുണ്ടായ് മോട്ടോർ കമ്പനി EV നവീകരണത്തിൽ വിപ്ലവമുണ്ടാക്കി.
അതേ നൂതനാശയങ്ങളും വൈദഗ്ധ്യവും ഇന്ത്യയിലേക്ക്
കൊണ്ടുവരുന്നു, ഇത് നമ്മുടെ രാജ്യത്തിന്റെ EV ലാൻഡ്‌സ്‌കേപ്പ്
മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘മനുഷ്യത്വത്തിനായുള്ള
പുരോഗതി’ എന്ന ഞങ്ങളുടെ ദർശനത്തിനും ഇന്ത്യയെ നൂതന
മൊബിലിറ്റി പരിഹാരങ്ങൾക്കുള്ള ഒരു ആഗോള കേന്ദ്രമാക്കി
മാറ്റാനുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധതയ്ക്കും ഹ്യുണ്ടായ് CRETA
ഇലക്ട്രിക് ഒരു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍
  • May 14, 2026

കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര്‍ പിന്നീടിങ്ങോട്ടുളള കാല്‍…

Continue reading
പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി
  • May 14, 2026

പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി