പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

സർറിയലിസ്റ്റ് സിനിമകൾകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. ശ്വാസകോശ രോ​ഗമായ എംഫിസീമയെ തുട‍ർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. കുടുംബാം​ഗങ്ങളാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ട്വിൻ പീക്സ്, മൾഹൊളണ്ട് ഡ്രൈവ്, ഇറേസർ ഹെഡ്, ബ്ലൂ വെൽവെറ്റ്, ദി എലിഫന്റ് മാൻ തുടങ്ങിയ ചിത്രങ്ങൾ ഡേവിഡ് ലിഞ്ചിന്റെ കൾട്ട് ക്ലാസിക്കുകളായാണ് അറിയപ്പെടുന്നത്. യാഥാർഥ്യത്തെയും ഭാവനയെയും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം കോർത്തെടുക്കുന്ന ആഖ്യാന ശൈലിയാണ് ഡേവിഡ് ലിഞ്ചിനെ വ്യത്യസ്തനാക്കിയത്. സ്വത്വം തിരയുന്നവർ, അപര വ്യക്തിത്വം, ആൾട്ടർ ഈഗോ തുടങ്ങി മനുഷ്യ മനസിന്റെ സങ്കീ‍ർണമായ പല തലങ്ങളും ലിഞ്ചിന്റെ കഥാപാത്രങ്ങളിൽ കാണാൻ കഴിയും.

പുതുതലമുറ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള ലിഞ്ച് ചിത്രമാകും മൾഹൊളണ്ട് ഡ്രൈവ്. ഭൂതവും വർത്തമാനവും ഇടകലർത്തിയുള്ള നോൺ ലീനിയർ കഥ പറച്ചിൽ ശൈലി ലിഞ്ചിന്റെ ചിത്രങ്ങളെ സാധാരണ പ്രേക്ഷകന് ഗ്രഹിക്കാൻ പ്രയാസമുള്ളതാക്കി എന്നൊരു വാദമുണ്ട്. എന്നാൽ പ്രേക്ഷകന്റെ ബുദ്ധിവൈഭവത്തെ ബഹുമാനിക്കാതിരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യാതെ അവരുടെ അനന്തമായ ഭാവനക്ക് വഴി തെളിച്ചു കൊടുക്കുക മാത്രമാണ് സംവിധായകന്റെ ജോലി എന്ന് ലിഞ്ച് വിശ്വസിച്ചു.

‘കലയിൽ നിന്ന് പ്രേക്ഷകൻ എന്തിന് അർത്ഥവും ഗുണപാഠവും യുക്തിയും പ്രതീക്ഷിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല, ഒരു അർത്ഥവും ഇല്ലാത്ത ജീവിതത്തെ അവർ യാതൊരു മടിയുമില്ലാതെ സ്വാഗതം ചെയ്യുന്നില്ലേ?’ ഡേവിഡ് ലിഞ്ച് പറയുന്നു.

മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശം മൂന്നുവട്ടം ലഭിച്ചിട്ടുള്ള ലിഞ്ചിനെ 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ആദരിച്ചു. വൈൽഡ് അറ്റ് ഹാർട് എന്ന ചിത്രത്തിലൂടെ 1990ൽ പാംദിയോർ നേടി. ഡേവിഡ് ലിഞ്ചിന്റെ വിയോ​ഗത്തിലൂടെ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്, വാണിജ്യ സിനിമകളിലെ കലാപരമായ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച അതികായനെ ആണ്.

Related Posts

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ആണവനിലയം വീണ്ടും ആക്രമിച്ചെന്ന് ഇസ്രയേൽ
  • March 28, 2026

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ…

Continue reading
‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്
  • March 27, 2026

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയും താനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികളാണെന്നും ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി