ചലച്ചിത്ര നിര്‍മാതാവും മുന്‍ മന്ത്രിയും ആര്‍.എസ് .പി നേതാവുമായ ഷിബു ബേബി ജോണിന് യു.എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ച. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഷിബു ബേബി ജോണ്‍ യൂ.എ .ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ കൊല്ലം എം.എല്‍.എ മുകേഷ്, മന്ത്രി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങളും പ്രതിഭകളും യു.എ.ഇയുടെ പാട്ട് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു. ( shibu baby john got UAE Golden visa)
സ്ത്രീകൾ ഉറക്കെ ഖുർആൻ വായിക്കരുത്, പുതിയ വിലക്കുമായി താലിബാൻ
സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു.ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നു. മറ്റുള്ള സ്ത്രീകൾ പോലും കേൾക്കാൻ പാടില്ലെന്നും താലിബാൻ അറിയിച്ചു.…