ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി

ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് ഫോട്ടോ എടുക്കാൻ യാചിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ മെലോണി. ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.

ഫ്രാൻസിൽ നടന്ന ജി7 യോഗത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് ഒരു ഫോട്ടോയ്ക്കായി “കെഞ്ചി” എന്ന ട്രംപിന്റെ വാദമാണ് വിവാദമായത്. ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും അത്ഭുതപ്പെട്ടു പോയെന്നും മെലോണി പറയുന്നു. അമേരിക്കൻ പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് ഈ രീതിയിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മെലോണി വ്യക്തമാക്കി.

വിവാദത്തിനു പിന്നാലെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി അമേരിക്കൻ സന്ദർശനം റദ്ദാക്കി. ട്രംപിൻ്റെ പരാമർശം ഇറ്റലിക്ക് മുഴുവൻ അപമാനകരമെന്ന് തജാനി പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.

ഇറ്റലിയിലെ ലാ7 ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ഞാൻ അവരോട് സംസാരിച്ചതിൽ അവർക്ക് സന്തോഷമായിരിക്കാം. എനിക്ക് അവരോട് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ അവർ യാചിക്കുകയായിരുന്നു. അത്രയധികം അവർ അത് ആഗ്രഹിച്ചു. ഞാൻ സമ്മതിക്കുമായിരുന്നില്ല, പക്ഷേ കൂടുതൽ ചോദിച്ചപ്പോൾ എനിക്ക് അവരോട് പാവം തോന്നി’ -ട്രംപ് പറഞ്ഞു.

Related Posts

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന
  • September 26, 2026

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. ഇറാൻ മുന്നോട്ടുവെച്ച മൂന്നിന സമാധാന ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന. നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇറാന് എതിരായ ആക്രമണം കടുപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ. ഇറാൻ ഇന്നലെ മുന്നോട്ടുവച്ച ഏഴ് ദിന സമാധാന…

Continue reading
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
  • September 26, 2026

ജപ്പാൻ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ വീണ്ടും വെള്ളി മെഡൽ നേടിയത്. വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI