ഗസ്സയുടെ ആകാശം തെളിഞ്ഞു; സ്വതന്ത്രരായ ബന്ദികള്‍ പ്രിയപ്പെട്ടവരെ പുണര്‍ന്നു; യുദ്ധം തകര്‍ത്ത ഒരുനാട് ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുമ്പോള്‍

മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഒരു അതിഭീകര ചലച്ചിത്രത്തിന്റെ ശുഭപര്യവസാനത്തെ അതേപടി പകര്‍ത്തിയതുപോലെയായിരുന്നു ഇന്ന് ഗസ്സ. 15 മാസങ്ങള്‍ക്കൊടുവില്‍ ഗസ്സയുടെ ആകാശത്തുനിന്ന് പുക പയ്യെ നീങ്ങുകയാണ്. അകലെയെങ്ങോ നിന്ന് ഭക്ഷണങ്ങളും മരുന്നുകളുമായി 600 ട്രക്കുകള്‍ പയ്യെ ഗസ്സയിലേക്ക് വരുന്നു. പുകയും പൊടിയുമടങ്ങുമ്പോള്‍, ചിരിക്കാന്‍ മറന്ന സാധാരണക്കാര്‍ തകര്‍ന്ന വീടുകള്‍ കണ്ട് നെടുവീര്‍പ്പിടുന്നു. ഹമാസ് കൈമാറിയ മൂന്ന് ബന്ദികള്‍ ഇസ്രയേലിലേക്കും ഇസ്രയേല്‍ കൈമാറിയ 90 ബന്ദികള്‍ വെസ്റ്റ്ബാങ്കിലേക്കും മടങ്ങുന്നു. കാത്തുനിന്ന പ്രിയപ്പെട്ടവരെ ആര്‍ത്തിയോടെ ആലിംഗനം ചെയ്തു. വിഷമങ്ങളും ആശ്വാസവും പരസ്പരം പങ്കുവച്ചു. ആക്രമണം അടങ്ങിയതിലും സഹോദരങ്ങള്‍ തിരിച്ചെത്തിയതിലും സന്തോഷിച്ച് ഗസ്സയിലെ ജനങ്ങള്‍ ഒത്തുചേര്‍ന്ന് പലസ്തീന്റെ പതാക വീശുന്നു. ഗസ്സയില്‍ ഇനിയും തകര്‍ന്ന് തരിപ്പണമാകാത്ത സ്ഥലങ്ങളിലെല്ലാം പതാക പാറുന്നു. 15 മാസത്തിനൊടുവില്‍ പശ്ചിമേഷ്യയുടെ മുറിവ് പയ്യെ ഉണങ്ങിത്തുടങ്ങുമ്പോള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇന്ന് കടന്നുപോയത് ഇങ്ങനെയെല്ലാമാണ്. (As ceasefire takes hold, Hamas returns 3 and Israel frees 90 hostages)

പ്രാദേശിക സമയം 1.30നാണ് ഇസ്രയേല്‍ 90 പലസ്തീനിയന്‍ ബന്ദികളെ വിട്ടയച്ചത്. ആക്ടിവിസ്റ്റ് ഖലിഗ ജറാറും പത്രപ്രവര്‍ത്തവ റുല ഹസാനെയ്‌നും ഉള്‍പ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്. വിട്ടയയ്ക്കപ്പെട്ട 90 പേരില്‍ 69 പേര്‍ സ്ത്രീകളാണ്. പലര്‍ക്കും കഠിനമായ ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നെന്നും ചികിത്സ നിഷേധിച്ചുവെന്നും പുറത്തെത്തിയ ശേഷം ബന്ദികള്‍ ആരോപിച്ചു. മൂന്ന് ഇസ്രയേലി ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. എമിലി ഡമാരി, റോമി ജോനെന്‍, ഡൊറോണ്‍ സ്റ്റെയ്ന്‍ബ്രെച്ചര്‍ എന്നിവരാണ് സ്വതന്ത്രരായത്. മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ആനന്ദിക്കുന്ന മൂവരുടേയും ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നതായി.

മോചിതരായ സന്തോഷത്തില്‍ പ്രിയപ്പെട്ടവരുമായി വീഡിയോകോള്‍ ചെയ്യുന്ന ബന്ദികളുടെ കാഴ്ചകളും യുദ്ധത്തിന്റെ മുറിവില്‍ നിന്ന് ചോരവാര്‍ന്നൊഴുകുന്ന ഒരു നാടിന് തണുപ്പേകുന്നുണ്ട്. ഭയമില്ലാത്ത ഒരു ദിവസമുണരുമ്പോള്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ വെടിനിര്‍ത്തലിന്റ ആശ്വാസ കണ്ണുനീരാണ് ഓരോ കണ്ണുകളിലും. വെടിനിര്‍ത്തല്‍ സാധ്യമായതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തറിന് നന്ദി അറിയിച്ചു. അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ട്രംപ് ഇത് വെടിനിര്‍ത്തല്‍ തന്റെ ചരിത്രവിജയത്തിന്റെ ഫലമാണെന്നും അവകാശപ്പെട്ടു.

Related Posts

ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്
  • March 31, 2026

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ…

Continue reading
‘ഇറാൻ യുദ്ധത്തിന് സമയപരിധി നിശ്ചയിക്കില്ല; ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകർച്ച നേരിടും’; നെതന്യാഹു
  • March 31, 2026

ഇറാൻ യുദ്ധത്തിന് സമയപരിധി നിശ്ചയിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂസ് മാക്‌സ് ടെലിവിഷനോടാണ് നെതന്യാഹുവിന്റെ പ്രതികരണം. യുദ്ധം പകുതിദൂരത്തിലധികം പിന്നിട്ടിരിക്കുന്നുവെന്നും ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകർച്ച നേരിടുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി