രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം


രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. 74 വയസ്സുള്ള സ്ത്രീയും 79 വയസ്സുള്ള പുരുഷനും ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയിലും പഞ്ചാബിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധന ഉണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. (India’s Active covid cases rise to 5,000)

ഗുജറാത്തില്‍ 615 സജീവ കേസുകളും പശ്ചിമ ബംഗാളില്‍ 596 കേസുകളും ഡല്‍ഹിയില്‍ 562 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച നാലുപേരും പ്രായം ചെന്നവരാണെന്നും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് ബാധയില്‍ നിന്നും ഇതുവരെ 4724 പേരാണ് രോഗമുക്തരായത്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 55 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ീേശിച്ചിട്ടുണ്ട്.

Related Posts

അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാനി; സര്‍ക്കാരിനേക്കാള്‍ അധികാരം ഇനി അസിം മുനീറിന്?
  • December 5, 2025

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിലൂടെ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി…

Continue reading
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി; ജാഗ്രത തുടരുന്നു, 4 ജില്ലകളിൽ റെഡ് അലർട്ട്
  • December 2, 2025

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി.തമിഴ്നാട് തീരത്ത് നിന്നും ശരാശരി 25 കിലോമീറ്റർ അകലെയാണ് നിലവിൽ ന്യൂനമർദത്തിന്റെ സ്ഥാനം.തീവ്രന്യൂനമർദമായി തമിഴ്നാടിന്റെ വടക്കൻ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ന്യൂനമർദമായി മാറിയത്. 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. തമിഴ്നാടിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം