ഇത് കരാട്ടെ കിഡ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് ;പുതിയ ട്രെയ്‌ലർ പുറത്ത്

ലോക സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോട് കാത്തിരിക്കുന്ന ജാക്കി ചാൻ ചിത്രം കരാട്ടെ കിഡ്: ലെജെൻഡ്‌സിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. ജാക്കി ചാനൊപ്പം ബെൻ വാങ്, റാൽഫ് മാക്കിയോ, സാഡി സ്റ്റാൻലി, വയറ്റ് ഒലെഫ്, മിങ് ന വെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1984 ൽ ഇറങ്ങിയ കരാട്ടെ കിഡ് എന്ന ചിത്രം അമേരിക്കൻ പോപ്പ് കൾച്ചറിന്റെ ഒഴിച്ചുകൂട്ടാനാവാത്ത ഭാഗമായി മാറിയിരുന്നു. പിന്നീട് 86,89,94 വർഷങ്ങളിലായി ചിത്രത്തിന്റെ തുടർ ഭാഗങ്ങൾ ഉണ്ടായി. പിന്നീട് 2010ൽ ജാക്കി ചാനെയും ജാഡെൻ സ്മിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു.

ഇപ്പോൾ റിലീസിനൊരുങ്ങുന്ന കരാട്ടെ കിഡ്: ലെജിൻഡ്സിൽ 80 കളിലെയും 2010 ലെയും സിനിമകളിലെ കഥാപാത്രങ്ങൾ ഒരുമിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. സഹോദരന്റെ മരണത്തിനുശേഷം അമ്മയോടൊപ്പം അമേരിക്കയിലേയ്ക്ക് താമസം മാറുന്ന ലീ വോങ് എന്ന ചൈനീസ് കൗമാരക്കാരൻ സ്‌കൂളിൽ ബുള്ളീങ്ങിന് ഇരയാകുകയും ഹാൻ എന്ന കുങ്ഫു മാസ്റ്ററിന്റെ കീഴിൽ ആയോധന കല അഭ്യസിക്കാൻ ചേരുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പിന്നീട് ആയോധന കലയുടെ ഒരു ലോക ചാമ്പ്യൻഷിപ്പിന് ലീ വോങ്ങിനെ തയാറെടുപ്പിക്കാനായി തന്റെ കുങ്ഫു ശൈലിക്കൊപ്പം ഡാനിയൽ ലാ റൂസ്സോ എന്ന മാസ്റ്ററിന്റെ ശൈലിയും സമന്വയിപ്പിക്കുന്നതോടെ കഥ വികസിക്കുന്നു. ഒറിജിനൽ കരാട്ടെ കിഡ് ചിത്രങ്ങളുടെ സ്‌പിൻനോഫ് ആയ കോബ്ര കൈ എന്ന ടിവി ഷോയിലെ അഭിനേതാക്കളെയും പുതിയ ചിത്രത്തിൽ കാണാം എന്നാണ് റിപ്പോർട്ടുകൾ. ചിത്രം മെയ് 30 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

Related Posts

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍
  • April 14, 2026

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. ഐക്യരാഷ്ട്രസഭയിലാണ് ഇറാന്റെ പ്രതിനിധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെതിരായ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത ആക്രമണ ഉദ്യമത്തെ…

Continue reading
‘പോപ്പ് രാഷ്ട്രീയക്കാരനാകാല്ല, മഹാനായ മാർപാപ്പയാകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്’; മാർപാപ്പയ്ക്കെതിരെ ട്രംപ്
  • April 13, 2026

യുദ്ധത്തിനെതിരെ, പ്രതികരണം നടത്തിയ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്.രാഷ്ട്രീയക്കാരനാകാല്ല, മഹാനായ മാർപാപ്പയാകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് സമൂഹമാധ്യമപ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ തനിക്ക് വേണ്ട. ലിയോ മാർപാപ്പ തന്നോട് നന്ദിയുള്ളവനായിരിക്കണം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു