സ്പാനിഷ് കുതിപ്പും ഫ്രാന്‍സിന്റെ പെയിനും കണ്ട് ലാലേട്ടന്‍; ഡാലസ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

ഒരുപോലെ കരുത്തരായ ഫ്രാന്‍സ്- സ്‌പെയിന്‍ സൂപ്പര്‍ സെമി ഡാലസ് സ്റ്റേഡിയത്തില്‍ തീപാറിച്ചപ്പോള്‍, ഗോട്ട് എന്ന് വിളിക്കാവുന്ന എംബാപ്പെയ്ക്ക് അടിപതറിയപ്പോള്‍, സ്പാനിഷ്പ്പട പൊളിച്ചടുക്കിയപ്പോള്‍ അതിനെല്ലാം നേര്‍സാക്ഷിയായി ഡാലസ് സ്‌റ്റേഡിയത്തില്‍ മലയാളത്തിന്റെ ഗോട്ടുമുണ്ടായിരുന്നു. സ്‌റ്റേഡിയത്തിലിരുന്ന് ഭാര്യയ്ക്കും സ്റ്റീഫന്‍ ദേവസ്സിയ്ക്കുമൊപ്പം കളികാണാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിക്കുകയാണ്. വന്‍ മലയാളി സാന്നിധ്യമുണ്ടായിരുന്ന സ്‌റ്റേഡിയത്തില്‍ ലാലേട്ടന്റെ സാന്നിധ്യം ഇരട്ടിഓളമുണ്ടാക്കി. (Mohanlal watches France vs Spain World Cup semi-final in Dallas)

മോഹന്‍ലാല്‍, ഭാര്യ സുചിത്ര, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഫുട്‌ബോള്‍ താരം ഐഎം വിജയന്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരാണ് വിഐപി ബോക്‌സിലിരുന്ന് ഇന്നലത്തെ കളി കണ്ടത്. ചുവന്ന നിറത്തിലുളള ടീഷര്‍ട്ടും വെള്ള പാന്റ്‌സും വെളുത്ത തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ കളികണ്ടത്. അദ്ദേഹം സ്‌പെയ്‌നെ പിന്തുണച്ചാണ് എത്തിയതെന്നാണ് കമന്റുകള്‍ പറയുന്നത്. ചില ചിത്രങ്ങള്‍ സ്റ്റീഫന്‍ ദേവസ്സി പങ്കുവച്ചതോടെയാണ് ഇവ വൈറലായത്.

ഈ ലോകകപ്പില്‍ ഇതാദ്യമായല്ല മോഹന്‍ലാല്‍ ഒരു മാച്ച് കാണാനായി എത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സൂപ്പര്‍ പോരാട്ടത്തിനും മോഹന്‍ലാല്‍ നേരിട്ട് സാക്ഷിയായിരുന്നു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയോടുള്ള ഇഷ്ടവും ആരാധനയും പല ഘട്ടങ്ങളിലും മോഹന്‍ലാല്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

Related Posts

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്
  • October 7, 2026

നാട്ടിക എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ‘ദൂരങ്ങള്‍ ചാടി’ ആന്‍സി സോജന്‍ നേടിയ മെഡലുകള്‍ കഷ്ടപ്പാടുകളും ത്യാഗങ്ങളും പ്രതിസന്ധികളും അതിജീവിച്ചുള്ള പോരാട്ടത്തിന്റെ ഫലം കൂടിയാണ്. ഗ്രൗണ്ടിലെ എതിരാളികള്‍ക്കൊപ്പം കളത്തിനു പുറത്തുള്ള മുഖമില്ലാത്തവരുടെ സൈബര്‍ ആക്രമങ്ങളും നേരിട്ട ആന്‍സി ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്.…

Continue reading
സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം
  • October 1, 2026

റിയാദ്: ഒരു ഇന്ത്യന്‍ പൈലറ്റിന്റെ മനസാന്നിധ്യവും കരുത്തുമാണ് സൗദിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ടിവന്ന ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധകം ജീവനുകള്‍ രക്ഷിച്ചത്. മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. സഹപൈലറ്റിന്റെ കുത്തുകൊണ്ട് ചോര വാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് താഴെയിറക്കിയത് അദ്ദേഹമായിരുന്നു. സ്മിത്…

Continue reading

You Missed

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല