‘മാളുകളിലും റസ്റ്റോറന്‍റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നതത്ര സേഫല്ലട്ടാ’.

നിരവധി സ്ഥാപനങ്ങളിൽ നിന്നും ക്രിമിനലുകൾക്ക് നമ്പർ വേഗത്തിൽ കൈക്കലാക്കാനാകും

എന്താവശ്യത്തിന് പോയാലും അവിടെ ഫോൺ നമ്പർ കൊടുത്തിട്ട് വരുന്നത് പതിവാണല്ലോ… പലപ്പോഴും നമ്മുടെ ബാങ്ക്, യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പരുകളാകും നല്‍കുക. എന്നാൽ മാളുകളിലും റസ്റ്റോറന്‍റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നത് അത്ര സേഫ് അല്ലെന്നാണ് പൂനെ സപ്ലൈ ഓഫീസ് പറയുന്നത്. എസ്എംഎസിലൂടെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കോളുകളിലൂടെയും തട്ടിപ്പുകൾ വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി സ്ഥാപനങ്ങളിൽ നിന്നും ക്രിമിനലുകൾക്ക് നമ്പർ വേഗത്തിൽ കൈക്കലാക്കാനാകും. വ്യക്തിയുടെ സമ്മതമില്ലാതെ നമ്പർ പങ്കിടുന്നത് ക്രിമിനൽ കുറ്റമാണെന്ന് ജില്ലാ സപ്ലൈ ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

ഉപഭോക്താക്കളുടെ മൊബൈൽ നമ്പരുകൾ അവരുടെ അറിവില്ലാതെ മൂന്നാം കക്ഷികളുമായി പങ്കിടുന്ന സ്ഥാപനങ്ങൾക്ക് ഐടി ആക്ട് 2000 പ്രകാരം ക്രിമിനൽ നടപടി നേരിടേണ്ടിവരും. അതനുസരിച്ച് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഷോപ്പിങ് മാളുകൾ, റസ്റ്റോറന്‍റുകള്‍, റീട്ടെയിൽ ഷോപ്പുകൾ എന്നിവയുൾപ്പെടെ മിക്ക വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ മൊബൈൽ നമ്പരുകൾ ശേഖരിക്കുന്നുണ്ട്. ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങൾ സൈബർ കുറ്റവാളികൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട സൈബർ തട്ടിപ്പുകൾ ഇതൊക്കെയാണ്.

വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്‌ത തട്ടിപ്പാണ് ഫിഷിങ്. സ്മിഷിങ്: സമാനമായ ഒരു തന്ത്രം എന്നാൽ ഇമെയിലുകൾക്ക് പകരം ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിക്കുന്നു. വിഷിങ്: ഫോണിലൂടെ തന്ത്രപ്രധാനമായ വിവരങ്ങൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്യുന്നതിന് സ്‌കാമർമാർ നിയമാനുസൃത ബിസിനസുകളോ സർക്കാർ ഏജൻസികളോ ആയി സംസാരിക്കുന്ന ഒരു വോയ്‌സ് ഫിഷിങ് ആക്രമണമാണിത്. സിം സ്വാപിങ്: ഫോൺ നമ്പർ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പുതിയ സിം കാർഡിലേക്ക് മാറ്റാൻ നിങ്ങളുടെ മൊബൈൽ കാരിയറെ ബോധ്യപ്പെടുത്തുന്നു, ഓൺലൈൻ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ഇത് അനുവദിക്കുന്നു.

  • Related Posts

    ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍
    • April 24, 2025

    കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.…

    Continue reading
    പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും
    • April 24, 2025

    കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി