സര്‍ഫിംഗിനിടെ കടലില്‍ അകപ്പെട്ടു; ഒടുവില്‍ രക്ഷകനായി ആപ്പിള്‍ വാച്ച്!

അതിശക്തമായ തിരമാലകള്‍ റിക്ക് ഷീയര്‍മാനെ വലച്ചു. അദേഹം പലതവണ തിരകളില്‍പ്പെട്ട് മരണം മുന്നില്‍ക്കണ്ടു. 

ആപ്പിള്‍ വാച്ചുകള്‍ പലപ്പോഴും ആളുകള്‍ക്ക് രക്ഷയുടെ ചൂണ്ടുപലകയാകാറുണ്ട്. സമാനമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന്‍റെ കഥ ഓസ്ട്രേലിയയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ബോഡിസര്‍ഫിംഗിനിടെ അപകടത്തില്‍പ്പെട്ട റിക്ക് ഷീയര്‍മാന്‍ എന്ന നീന്തല്‍ വിദഗ്‌ധനാണ് ആപ്പിള്‍ വാച്ച് രക്ഷയായി മാറിയത് എന്ന് എബിസി ന്യൂസ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു. 

പരിചയസമ്പന്നനായ നീന്തല്‍ക്കാരനും ബോഡിസര്‍ഫിംഗ് അഭ്യാസിയുമാണെങ്കിലും റിക്ക് ഷീയര്‍മാന്‍ ബൈറോണ്‍ ബേ തീരത്തുവച്ച് തീരമാലകളില്‍പ്പെടുകയായിരുന്നു. അതിശക്തമായ തിരമാലകള്‍ റിക്ക് ഷീയര്‍മാനെ വലച്ചു. അദേഹം പലതവണ തിരകളില്‍പ്പെട്ട് മരണം മുന്നില്‍ക്കണ്ടു. വലിയ തിരമാലകളില്‍പ്പെട്ട് മുങ്ങിയ അദേഹത്തിന് ബീച്ചിലേക്ക് മടങ്ങാന്‍ ആവതില്ലാതെ വന്നു. ഇതിനിടയില്‍ പരിഭ്രാന്തിയിലാവുകയും ചെയ്തു. 20 മിനുറ്റോളം കൂറ്റന്‍ തിരമാലകളോട് മല്ലിട്ട റിക്ക് ഷീയര്‍മാന് മനസിലായി ഇനി രക്ഷപ്പെടണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം അനിവാര്യമാണ് എന്ന്. ഇവിടെയാണ് ആപ്പിള്‍ വാച്ച് റിക്ക് ഷീയര്‍മാന്‍റെ തുണയ്ക്കെത്തിയത്. ഇന്‍ബിള്‍ട്ട് സെല്ലുലാര്‍ കണക്ഷനുള്ള കയ്യിലെ ആപ്പിള്‍ വാച്ച് അള്‍ട്രാ ഉപയോഗിച്ച് റിക്ക് ഓസ്ട്രേലിയന്‍ എര്‍ജന്‍സി സര്‍വീസിനെ വിളിച്ചു. 

തന്‍റെ രക്ഷയ്ക്കെത്തിയ ആപ്പിള്‍ വാച്ച് കനത്ത തിരമാലകളുടെ ആക്രമണത്തിനിടെ ഉപയോഗിക്കുക വലിയ വെല്ലുവിളിയായി എന്ന് റിക്ക് ഷീയര്‍മാന്‍ പറയുന്നു. ഞാന്‍ തീരത്ത് നിന്ന് ഏറെ അകലെയായിരുന്നു. കാറ്റും തിരമാലകളും കാരണം വാച്ച് ഉപയോഗിക്കുക വെല്ലുവിളിയായി. എര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇതിനാല്‍ പാടുപെട്ടു. ഒരു മണിക്കൂറോളം നേരം ഇങ്ങനെ ലൈനില്‍ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുവരെ ജീവന്‍ പിടിച്ചുനിര്‍ത്തിയത് എന്നും റിക്ക് ഷീയര്‍മാന്‍ വിശദീകരിച്ചു. 

ആപ്പിള്‍ വാച്ച് അള്‍ട്രാ മുമ്പും അടിയന്തര സാഹചര്യങ്ങളില്‍ ആളുകളുടെ രക്ഷയ്ക്കെത്തിയ ചരിത്രമുണ്ട്. 100 മീറ്റര്‍ ആഴത്തില്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സ് ഈ വാച്ച് വാഗ്ദാനം ചെയ്യുന്നു. ജീവന്‍ രക്ഷിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടാനായത് മഹത്തരമാണ് എന്നാണ് റിക്ക് ഷീയര്‍മാന്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വിവരിക്കുന്നത്. an-apple-watch-ultra-played-a-crucial-role-in-the-rescue-of-a-man-in-australia-sgutbr

  • Related Posts

    ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ
    • January 8, 2025

    ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും ഡോക്കിങ് പരീക്ഷണം നിയന്ത്രിക്കുക. ഇന്നലെ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ…

    Continue reading
    അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
    • September 25, 2024

    അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ് ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു