ഫ്രഞ്ച് ടീമിലെ കുന്തമുനയും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയുടെ പരിക്കേറ്റ കാലിന് നടത്തേണ്ട സ്ാകാനിങ് പ്രശ്നങ്ങളില്ലാത്ത കാലിന് നടത്തിയതായി പരാതി. ഈ വര്‍ഷം കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫ്രഞ്ച് ടീമില്‍ ഇടം നേടിയ താരത്തിന്റെ പ്രകടനത്തില്‍ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെറ്റായ പരിക്ക് നിര്‍ണയത്തിന് ശേഷം ഫ്രഞ്ച് സ്ട്രൈക്കര്‍ ആശങ്കയിലും ദേഷ്യത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്. കാല്‍മുട്ടിന് പരിക്കേറ്റ എംബാപെക്ക് മെഡിക്കല്‍ സംഘം സ്കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഗുരുതരമായ പിഴവാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന വിലയിരുത്തലാണ് ഫുട്ബോള്‍ ലോകത്തുള്ളത്.
പരിക്കില്ലാത്ത കാല് സ്കാനിങ് നടത്തിയതോടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാല്‍ മത്സരത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കുകയായിരുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ എംബാപെ തന്റെ മെഡിക്കല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. അതിലേക്ക് നയിച്ച നിര്‍ണായക കാരണവും ഈ തെറ്റായ രോഗനിര്‍ണയമാണെന്ന് പറയുന്നു. 2023 അവസാനത്തോടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് ടീം പുനഃസംഘടിപ്പിച്ചതിന് ശേഷം ഡോ. നിക്കോ മിഹിക്കിനെ വകുപ്പ് മേധാവിയായി നിയമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍, ജൂഡ് ബെല്ലിംഗ്ഹാമിനും അല്‍വാരോ കാരെറാസിനും പരിക്കേറ്റിരുന്നു.








