ഖത്തറിൽ ലോകകപ്പ് കീരീടം കൈ അകലെ നഷ്ടമായതിന്‍റെ ക്ഷീണം തീർക്കാൻ ഫ്രാൻസിന് യൂറോകപ്പ് അനിവാര്യമാണ്.
യൂറോ കപ്പിൽ ഇന്ന് വമ്പൻ പോരാട്ടം. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത സ്പെയിനും ജർമനിയും നേർക്കുനേർ. പ്രീക്വാർട്ടറിൽ ജോർജിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സ്പെയിനിന്‍റെ മുന്നേറ്റം. ഡെന്മാർക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ജർമനി ക്വാർട്ടർ ഫൈനൽ ഉറപ്പിത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.
എന്നാൽ കരുത്തരായ സ്പെയിന് മുന്നിൽ ആതിഥേയർക്ക് കാര്യങ്ങൾ എളപ്പമാകില്ല. നിക്കോ വില്യംസും അൽവാരോ മൊറോട്ടോയും ലമീൻ യമാൽ അടങ്ങുന്ന സ്പാനിഷ് നിര എന്തിനും പോന്നവർ. ടോണി ക്രൂസ് മെനയുന്ന തന്ത്രങ്ങളിലും കൈ ഹാവേർട്സ് നയിക്കുന്ന മുന്നേറ്റങ്ങളിലുമാണ് ജർമൻ പ്രതീക്ഷ. ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടന്നത് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.