റഫീഞ്ഞയുടെ മഴവില്ലിന് മുന്യോസിന്‍റെ മിന്നലടി മറുപടി; കോപ്പയില്‍ ബ്രസീലിന് കുടുക്ക്, ക്വാര്‍ട്ടര്‍ കടുക്കും

ഇനി ബ്രസീലിന് ഉറക്കം പോകുന്ന ദിനങ്ങള്‍, ക്വാര്‍ട്ടര്‍ പോരാട്ടം കടുക്കും, വിനീഷ്യസ് കളിക്കുകയുമില്ല

കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരെ സമനിലയില്‍ കുടുങ്ങി ബ്രസീല്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇതോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാംസ്ഥാനത്തായ ബ്രസീലിന് ക്വാര്‍ട്ടറില്‍ മികച്ച ഫോമിലുള്ള ഉറുഗ്വെയാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും. മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്‌ടമാകും. 

ഗ്രൂപ്പ് ഡിയില്‍ കൊളംബിയക്കെതിരെ ജയം നേടാനുറച്ചാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. വലത് വിങ്ങിലേക്ക് മടങ്ങിയെത്തിയ റഫീഞ്ഞ 12-ാം മിനുറ്റില്‍ കാനറികള്‍ക്ക് ലീഡ് നല്‍കി. ബോക്‌സിന് പുറത്ത് നിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്കില്‍ റഫീഞ്ഞയുടെ ഇടംകാല്‍ നേരിട്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 19-ാം മിനുറ്റില്‍ ജയിംസ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറില്‍ സാഞ്ചസ് കൊളംബിയക്കായി ലക്ഷ്യംകണ്ടെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് ഫ്ലാഗുയര്‍ന്നു. എന്നാല്‍ ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറിടൈമില്‍ ബുള്ളറ്റ് ഫിനിഷിംഗിലൂടെ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് കൊളംബിയക്ക് തുല്യത നല്‍കി. ബോക്‌സിന് പുറത്തുനിന്ന് കൊര്‍ഡോബ അളന്നുമുറിച്ച് നല്‍കിയ പന്തില്‍ സ്ലൈഡിംഗ് ഫിനിഷുമായി മുനോസ് വലചലിപ്പിക്കുകയായിരുന്നു. ഇതോടെ ഗോള്‍നില 1-1ഓടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

രണ്ടാംപകുതിയുടെ 59-ാം മിനുറ്റില്‍ റഫീഞ്ഞ ഫ്രീകിക്ക് പാഴാക്കിയത് വീണ്ടും ലീഡ് നേടാനുള്ള ബ്രസീല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. പന്ത് വലത് മൂലയിലേക്ക് വളച്ചിറക്കാനുള്ള റഫീഞ്ഞയുടെ മോഹം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പാളുകയായിരുന്നു. ഇതിനിടെ ഇരു ടീമുകളും സബ്സ്റ്റിറ്റ്യൂഷനുകള്‍ വരുത്തി. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്‍ ബ്രസീല്‍ പിന്നില്‍തന്നെ തുടര്‍ന്നു. അതേസമയം ഫിനിഷിംഗിലെ നേരിയ പിഴവുകളാണ് കൊളംബിയക്ക് ജയം സമ്മാനിക്കാതിരുന്നത്. അവസാന സെക്കന്‍ഡുകളില്‍ ബ്രസീലിന്‍റെ ഒരു ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോവുകയും ചെയ്തു.  

Related Posts

മുഹമ്മദ് ഷമിക്ക് 10 കോടി; സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ഹൈദരാബാദ്
  • December 30, 2024

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഇകഴ്ത്തുന്ന പ്രസ്താവനുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ ഇന്ത്യയുടെ മറ്റൊരു പേസര്‍ അര്‍ഷദീപ് സിങ്ങിന് സാധിക്കുമെന്നും പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നുമായിരുന്നു…

Continue reading
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച് ജംസ്പ്രീത് ബുംറ; നേട്ടം മികച്ച ശരാശരിയില്‍
  • December 30, 2024

ഒടുവില്‍ വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ തീപാറുനന പ്രകടനത്തിനൊടുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ പിന്നിട്ടിരിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ…

Continue reading

You Missed

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ