അര്‍ജന്റീന ഒറ്റയ്ക്കായില്ല! പരാഗ്വെയോട് തോറ്റമ്പി ബ്രസീലും;

നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. എട്ട് മത്സങ്ങളില്‍ 10 പോയിന്റാണ് ടീമിന്. അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖലയില്‍ ഒന്നാമത്.

അസുന്‍സിയോണ്‍: ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. നേരത്തെ, അര്‍ജന്റീനയും തോല്‍വി രുചിച്ചിരുന്നു. കൊളംബിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. മറ്റൊരു മത്സരത്തില്‍ വെനെസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോല്‍പ്പിച്ചു. 

നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. എട്ട് മത്സങ്ങളില്‍ 10 പോയിന്റാണ് ടീമിന്. അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖലയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാമത്. പരാഗ്വെയ്‌ക്കെതിരെ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. ലോകകപ്പ് യോഗ്യതയില്‍ എട്ടില്‍ നാല് മത്സരങ്ങളും ബ്രസീല്‍ തോറ്റു. മൂന്ന് ജയം ഒരു സമനില. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പരിതാപകരമാണ് ബ്രസീലിന്റെ അവസ്ഥ. പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ പഴി കേള്‍ക്കേണ്ടിവരുന്നു.

കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ മൊസക്വറയുടെ ഗോളില്‍ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസിന്റെ അസിസ്റ്റിലായിരുന്നു മൊസ്‌ക്വറ ഗോള്‍ നേടിയത്. ആദ്യപാതി ഈ നിലയില്‍ അവസാനിക്കുകയും ചെയ്തു. 

രണ്ടാംപാതി ആരംഭിച്ചയുടനെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഗോണ്‍സാലിന്റെ ഗോളാണ് അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. റോഡ്രിഗസിന്റെ പെനാല്‍റ്റി ഗോളില്‍ കൊളംബിയ ലീഡെടുത്തു. അവസാന 30 മിനിറ്റുകളില്‍ അര്‍ജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല. 

  • Related Posts

    വീണ്ടും ക്യാപ്റ്റന്‍സി രാജിവെച്ച് ബാബര്‍ അസം
    • October 2, 2024

    പാകിസ്താന്‍ ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ് സൂപ്പര്‍ താരം ബാബര്‍ അസം. പതിനൊന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യം സമൂഹ മാധ്യമത്തില്‍ താരം പങ്കുവെച്ചിട്ടുമുണ്ട്.”പ്രിയ ആരാധകരെ നിങ്ങളുമായി ഒരു വാര്‍ത്ത പങ്കുവെക്കുകയാണ്. പാകിസ്താന്‍ പുരുഷ…

    Continue reading
    14 മത്സരങ്ങളിലെ ഓസീസിന്‍റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്
    • September 25, 2024

    സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും(110) അര്‍ധസെഞ്ചുറി നേടിയ വില്‍ ജാക്സും(84) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തക‍ർത്ത ഇംഗ്ലണ്ട്…

    Continue reading

    You Missed

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്