ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട്

യൂറോകപ്പില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്ലൊവേനിയയോട് സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സമനിലയോടെ സ്ലൊവേനിയയും പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പേര് കേട്ട ആക്രമണ നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു സ്ലൊവേനിയ. നനഞ്ഞ പടക്കം പോലെയെങ്കിലും തുടര്‍ച്ചയായ രണ്ടാം സമനിലയോടെ ഹാരി കെയ്‌നും സംഘവും ഗ്രൂപ്പ് ചാംപ്യന്‍മാര്‍. മൂന്ന് കളിയിലും സമനില നേടി ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടറിനരികെ സ്ലൊവേനിയ.

ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക തുടങ്ങിയ പ്രതിഭകളുടെ നിഴല്‍മാത്രമായിരുന്നു മൈതാനത്ത് കണ്ടത്. പലപ്പോഴും ഇംഗ്ലണ്ട് പ്രതിരോധത്തെ സ്ലൊവേനിയ സമ്മര്‍ദത്തിലാക്കി. 21 ആം മിനുട്ടില്‍ ഇംഗ്ലണ്ട് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ വീണു. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ കോള്‍ പാമറിന് നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല. അവസാന സമയം ഇംഗ്ലണ്ട് ഉണര്‍ന്ന് കളിച്ചെങ്കിലും സ്ലൊവേനിയന്‍ പ്രതിരോധം പാറപോലെ നിന്നു. 

ഒരു ജയവും രണ്ട് സമനിലയുമായി 5 പോയിന്റോടെയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്തി. സെര്‍ബിയക്കെതിരായ മത്സരം സമനിലയില്‍ പിരഞ്ഞതോടെ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് ഡെന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇരുടീമുകളും മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഗോളാക്കാനായില്ല. സെര്‍ബിയ ഒരു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്ക് ശനിയാഴ്ച രാത്രി ജര്‍മനിയെ നേരിടും.

ഗ്രൂപ്പി ഡിയില്‍ ഓസ്‌ട്രേയിയും ഫ്രാന്‍സും പ്രീ ക്വാര്‍ട്ടറിലെത്തി. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായിയിട്ടാണ് ഓസ്ട്രിയയുടെ മുന്നേറ്റം. ഫ്രാന്‍സ്, പോളണ്ടിനെതിരെ സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നെതര്‍ലന്‍ഡ്‌സിന് മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞേക്കും.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം