‘എന്താപ്പൊ ണ്ടായെ’, റാഷിദ് ഖാനെ തുടർച്ചയായി 5 സിക്സ് പറത്തി പൊള്ളാർ‍‍ഡ്; വാഴ്ത്തി ആരാധകർ

റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു

ഇംഗ്ലണ്ടില്‍ നടക്കുന്ന ഹണ്ട്രഡ് ചാമ്പ്യൻഷിപ്പില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി അഞ്ച് തവണ സിക്സിന് പറത്തി കെയ്റോണ്‍ പൊള്ളാര്‍ഡ്. ട്രെന്‍റ് റോക്കറ്റിനെതിരായ മത്സരത്തിലാണ് സതേണ്‍ ബ്രേവിനായി ഇറങ്ങിയ പൊള്ളാര്‍ഡ് സിക്സര്‍ പൂരം ഒരുക്കിയത്. 100 പന്തില്‍ 127 റണ്‍സടിച്ച ട്രെന്‍റ് റോക്കറ്റിനെതിരെ 76 പന്തില്‍ 78-6 എന്ന സ്കോറില്‍ സതേണ്‍ ബ്രേവ് പതറുമ്പോഴാണ് പൊള്ളാര്‍ഡ് ക്രീസിലുണ്ടായിരുന്നു. ആദ്യ 14 പന്തില്‍ 6 റണ്‍സ് മാത്രമെടുത്ത പൊള്ളാര്‍ഡ് റാഷിദ് ഖാന്‍റെ ഓവറില്‍ കളിയുടെ ഗതി മാറ്റി.

റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു, നാലാം പന്ത് വീണ്ടും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലാറ്റ് സിക്സ്, അഞ്ചാം പന്ത് വീണ്ടും ലോംഗ് ഓഫിന് മുകളിലൂടെയും പൊള്ളാര്‍ഡ് സിക്സിന് പറത്തി. ആദ്യ 15 പന്തില്‍ 10 റണ്‍സ് മാത്രം വഴങ്ങിയിരുന്ന റാഷിദ് ഖാന്‍ ഓവര്‍ കഴിഞ്ഞപ്പോഴേക്കും 20 പന്തില്‍ വഴങ്ങിയത് 40 റണ്‍സ്. എന്നാല്‍ അഞ്ച് സിക്സിന് പിന്നാലെ 23 പന്തില്‍ 45 റണ്‍സടുത്തിരുന്ന പൊള്ളാര്‍ഡ് റണ്ണൗട്ടായതോടെ സതേണ്‍ ബ്രേവ് വീണ്ടും തോല്‍വിയെ മുന്നില്‍ കണ്ടു.

ഒടുവില്‍ ഒരു പന്ത് ബാക്കിയിരിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് സതേണ്‍ ബ്രേവ്‌സ് ലക്ഷ്യത്തിലെത്തിയത്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രിസ് ജോര്‍ദാന്‍ അടിച്ച ബൗണ്ടറിയാണ് പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് ശേഷം സതേണ്‍ ബ്രേവ്സിനെ ജയിപ്പിച്ചത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താൻ സതേണ്‍ ബ്രേവ്‌സിമായി. ഐപിഎല്‍ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ലീഗായ ഹണ്ട്രഡ് ഇപ്പോള്‍ ഐപിഎല്‍ ടീമുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

  • Related Posts

    സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
    • December 8, 2025

    ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

    Continue reading
    വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
    • December 5, 2025

    ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം