ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച രാഹുല്‍ ദ്രാവിഡിന് ഭാരത്‌രത്ന നല്‍കണം, ആവശ്യവുമായി സുനില്‍ ഗവാസ്കർ

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോച്ച് എന്ന നിലയിലും സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിഗണിച്ച് ദ്രാവിഡിന് കേന്ദ്രസര്‍ക്കാര്‍ ഭാരത്‌രത്ന സമ്മാനിക്കണം.

ഇന്ത്യയ്ക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന്‍ രാഹുല്‍ ദ്രാവി‍ഡിനെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്‌രത്ന നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍. പരിശീലകനെന്ന നിലയില്‍ ടി20 ലോകകപ്പ് നേടിയത് മാത്രമല്ല കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഗവാസ്കര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും ടെസ്റ്റ് പരമ്പര ജയിച്ചതും ഇന്ത്യയുടെ യുവതലമുറയെ വാര്‍ത്തെടുത്തതുമെല്ലാം ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ചൂണ്ടിക്കാട്ടി. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോച്ച് എന്ന നിലയിലും സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിഗണിച്ച് ദ്രാവിഡിന് കേന്ദ്രസര്‍ക്കാര്‍ ഭാരത്‌രത്ന സമ്മാനിക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച ബഹുമതിയാകും. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച മൂന്ന് നായകന്‍മാരില്‍ ഒരാളാണ് ദ്രാവിഡ്. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യയിലെ യുവപ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം പുറത്തെടുത്ത മികവും സീനിയര്‍ ടീം പരിശീലകനെന്ന നിലയില്‍ സ്വന്തമാക്കിയ നേട്ടങ്ങളുമെല്ലാം അദ്ദേഹത്തെ ഈ ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹനാക്കുന്നു.

  • Related Posts

    ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച നടപടി; പാകിസ്താനെതിരെ കടുത്ത നടപടിക്ക് ഐസിസി
    • February 2, 2026

    ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച പാക്കിസ്ഥാൻ തീരുമാനത്തിൽ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മതിയായ കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിച്ച പാകിസ്താനെ ലോകക്രിക്കറ്റിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിർണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി…

    Continue reading
    ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍
    • January 28, 2026

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി…

    Continue reading

    You Missed

    ‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

    ‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

    വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

    വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

    ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

    ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

    ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

    ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

    മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

    മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

    പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

    പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്