അവന്‍ വരവായി; ഓപ്പണിംഗ് പങ്കാളിയെ പ്രഖ്യാപിച്ച് ശുഭ്‌മാന്‍ ഗില്‍, മിന്നലടിക്കാരന് ഇന്ന് ടി20 അരങ്ങേറ്റം

സിംബാബ്‌വെക്കെതിരായ ആദ്യ ടി20ക്ക് മുമ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍

ട്വന്‍റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെക്കെതിരെ ഇറങ്ങുകയാണ്. എന്നാല്‍ ലോകകപ്പില്‍ ഇറങ്ങിയ സ്ക്വാഡില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ സിംബാബ്‌വെന്‍ പര്യടനം തുടങ്ങുന്ന ഇന്ത്യന്‍ ടീമിനുണ്ട്. ഇന്ത്യന്‍ ടി20 ടീമിലെ രോഹിത് ശര്‍മ്മ-വിരാട് കോലി യുഗത്തിന് ശേഷം യുവതാരങ്ങള്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായി ഇന്നുമുതല്‍ ഇറങ്ങും. അതിനാല്‍ സിംബാബ്‌വെക്കെതിരായ ആദ്യ ടി20ക്ക് മുമ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍. 

സിംബാബ്‌വെക്കെതിരെ ആദ്യ ടി20യില്‍ 23 വയസുകാരനായ അഭിഷേക് ശര്‍മ്മയായിരിക്കും തനിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രഖ്യാപനം. ‘അഭിഷേക് എനിക്കൊപ്പം ഓപ്പണറാവും, റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം നമ്പറില്‍ ബാറ്റേന്തും’ എന്നുമാണ് ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി ശുഭ്‌മാന്‍ ഗില്ലിന്‍റെ വാക്കുകള്‍. 

ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നല്‍ തുടക്കം നല്‍കി ഇടംകൈയന്‍ ഓപ്പണറായ അഭിഷേക് ശര്‍മ്മ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 16 മത്സരങ്ങളില്‍ 204.22 സ്ട്രൈക്ക്റേറ്റില്‍ 484 റണ്‍സാണ് അഭിഷേക് ടൂര്‍ണമെന്‍റില്‍ അടിച്ചുകൂട്ടിയത്. 32.27 ആണ് ബാറ്റിംഗ് ശരാശരി. ഇന്ന് കളത്തിലിറങ്ങുന്നതോടെ അഭിഷേക് ശര്‍മ്മ രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിക്കും. ഹരാരെയിലെ വേഗം കുറഞ്ഞ പിച്ചില്‍ താരത്തിന്‍റെ ഇടംകൈയന്‍ സ്‌പിന്നും ടീമിന് ഉപയോഗിക്കാം. മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്ന റുതുരാജിന് ഈ സ്ഥാനത്ത് ഐപിഎല്ലില്‍ പരിചയമുണ്ട്. 

ഇന്ത്യ-സിംബാബ‍്‍‌വെ അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഹരാരെയില്‍ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ആദ്യ ടി20 തുടങ്ങുന്നത്. ആർക്കൊക്ക ആദ്യ ഇലവനിൽ ഇടം ലഭിക്കുമെന്നാണ് ആകാംക്ഷ. ഗില്‍, അഭിഷേക്, റുതുരാജ് എന്നിവര്‍ക്ക് പുറമെ ബാറ്റര്‍മാരായി റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറൽ എന്നിവരും പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നു. രോഹിത് ശര്‍മ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്‍റി 20യിൽ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ യുവപോരാളികൾക്കുള്ള ആദ്യ അവസരമാണ് ഇന്ന്.

Related Posts

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ
  • March 10, 2025

ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍…

Continue reading
ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പട്ടികയില്‍ സഞ്ജുവടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍; വനിത താരങ്ങളും പട്ടികയില്‍
  • January 28, 2025

2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായി ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍…

Continue reading

You Missed

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം

‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും