ഇറാഖിനെതിരെ വമ്പന്‍ ജയവുമായി അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്, സ്പെയിന്‍ ക്വാര്‍ട്ടറില്‍

ഗോൾ ശരാശരിയിൽ അർജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുക്രൈനാണ് അർജന്‍റീനയുടെ എതിരാളികൾ.

ഒളിംപിക്സ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന. രണ്ടാം മത്സരത്തില്‍ ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അർജന്‍റീനയുടെ ജയം.പതിമൂന്നാം മിനിറ്റില്‍ തിയാഗോ അല്‍മാഡയാണ് അര്‍ജന്‍റീനയ്ക്കായി ഗോളടി തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇറാഖ് ഒപ്പമെത്തി. അയ്‌മെൻ ഹുസൈനാണ് ഗോള്‍ നേടിയത്.

62-ാം മിനിറ്റില്‍ ലൂസിയാനോ ഗുണ്ടോയും എണ്‍പത്തിയഞ്ചാം മിനിറ്റില്‍ എസ്ക്വേയ്ൽ ഫെർണാണ്ടസും അര്‍ജന്‍റീനക്കായി ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട അര്‍ജന്‍റീനയ്ക്ക് ഈ ജയം വലിയ ആവേശമായി. ഗ്രൂപ്പ് ബിയിൽ അർജന്‍റീന, മൊറോക്കോ, യുക്രൈൻ, ഇറാഖ് ടീമുകൾക്ക് മുന്ന് പോയിന്‍റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ അർജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുക്രൈനാണ് അർജന്‍റീനയുടെ എതിരാളികൾ.

മറ്റൊരു മത്സരത്തില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് യൂറോ ചാമ്പ്യൻമാരായ സ്പെയിന്‍ ക്വാര്‍ട്ടറിലെത്തി. 24ാം മിനിറ്റില്‍ ഫെർമിന്‍ ലോപസിന്‍റെ ഗോളില്‍ മുന്നിലെത്തിയ സ്പെയിനിനെ 38-ാം മിനിറ്റില്‍ എയ്ഞ്ചല്‍ മോണ്ടെസ് ഡി ഓക്കയുടെ ഗോളില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് സമനിലയില്‍ പിടിച്ച് ഞെട്ടിച്ചെങ്കിലും എഡിസണ്‍ അസ്കോണ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10പേരായി ചുരുങ്ങി. അവസരം മുതലെടുത്ത സ്പെയിന്‍ 55-ാം മിനിറ്റില്‍ അലജാന്ദ്രോ ബയേനയുടെ ഗോളിലൂടെ വീണ്ടും ലീഡെടുത്തു. 70ാം മിനിറ്റില്‍ മിഗ്വേല്‍ ഗ്വിട്ടിറെസ് സ്പെയിനിന്‍റെ ഗോള്‍പ്പട്ടിക തികച്ചു. അവസാന മത്സരത്തില്‍ ഈജിപ്താണ് സ്പെയിനിന്‍റെ എതിരാളികള്‍.

  • Related Posts

    സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
    • December 8, 2025

    ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

    Continue reading
    വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
    • December 5, 2025

    ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം