സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ പ്രതിരോധനിരക്കാരന്റെ കൈയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത മലപ്പുറത്തിന്റെ ശ്രീഹരി ഉണ്ണികൃഷ്ണന്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-0. തുടര്‍ന്നുള്ള സമയങ്ങളില്‍ ആക്രമിച്ച കളിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ മാത്രം മലപ്പുറത്തിന് കഴിഞ്ഞില്ല. വിങ്ങുകളിലൂടെയുള്ള മലപ്പുറം മുന്നേറ്റം തടയാന്‍ വയനാട് പ്രതിരോധനിര നന്നേ പാടുപ്പെട്ടു.

രണ്ടാംപകുതിയില്‍ വയനാടിന്റെ കളിശൈലി മാറി. നിരന്തരം മലപ്പുറത്തിന്റെ ഹാഫിലേക്ക് പന്ത് എത്തിക്കാന്‍ മധ്യനിരക്കാര്‍ക്ക് കഴിഞ്ഞു. ഇതിനുള്ള ഫലം 63-ാം മിനിറ്റില്‍ കണ്ടു. മലപ്പുറം ബോക്‌സിലേക്ക് ഇരച്ചെത്തിയ വയനാട് താരത്തെ ഗോള്‍കീപ്പര്‍ വീഴ്ത്തിയതോടെ റഫറി മത്സരത്തിലെ രണ്ടാം പെനാല്‍റ്റിയും വിധിച്ചു. കിക്കെടുത്ത അമല്‍ ഷിനാസിന് പിഴച്ചില്ല. സ്‌കോര്‍ 1-1. സമനില പിടിച്ചതോടെ രണ്ടാംഗോളിനുള്ള നിരവധി അവസരങ്ങള്‍ വയനാട് തുറന്നെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ഷൂട്ടൗട്ടില്‍ മലപ്പുറത്തിന്റെ ആദ്യ കിക്ക് തന്നെ പുറത്തേക്ക് പോയി. മുഴുവന്‍ കിക്കും വലയിലെത്തിച്ച വയനാടിന്റെ താരങ്ങള്‍ ചരിത്രത്തിലേക്ക് നടന്നുകയറി. അണ്ടര്‍ 20 ഫുട്‌ബോള്‍ കിരീടം ആദ്യമായി വയനാടിന് സ്വന്തമാക്കി.

Related Posts

വനിത ടി20: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ജയം തേടി ഇന്ത്യ; ഹര്‍മന്‍പ്രീത് കൗറിന്റെ പരിക്ക് (?) ആശങ്കയില്‍
  • December 19, 2024

അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ രണ്ടാം മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമാച്ചില്‍ 49 റണ്‍സിന്റെ…

Continue reading
സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍
  • December 18, 2024

സംസ്ഥാന അണ്ടര്‍ 20 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായി വയനാട് ആഥിത്യമരുളുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത വയനാട് കളിയുടെ തുടക്കം മുതല്‍ ആമ്രകണ ശൈലിയിലായിരുന്നു. പതിമൂന്നാംമിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ എത്തി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്

സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍

സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

‘ഏത് വിഐപിയായാലും ഞങ്ങളുടെ വഴി തടയരുത്’; നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ